പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയാവുന്നു! ഇനിയുള്ള ജീവിതം അനൂപിനൊപ്പം! വിവാഹം ഒക്ടോബറില്‍!

Recommended Video

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു | filmibeat Malayalam

വറിട്ട ആലാപന ശൈലിയുമായി ശ്രോതാക്കളുടെ മനസ്സില്‍ ഇടംനേടി ഗായികമാരിലൊരാളാണ് വൈക്കം വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലിയുമായി മുന്നേറുന്ന ഈ ഗായിക പാടിയിട്ടുള്ള ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണെന്നതാണ് പ്രധാന സവിശേഷത. അന്ധതയുമായി പോരാടുന്നതിനിടയിലും സംഗീതത്തെ ഇവര്‍ ഒപ്പം ചേര്‍ത്തിരുന്നു. അധികമാരും കൈവെക്കാത്ത ഗായത്രിവീണയില്‍ അസാമാന്യ പ്രാഗത്ഭ്യമുള്ള കലാകാരി കൂടിയാണ് ഇവര്‍. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായിക വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മാതൃഭൂമിയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മിമിക്രി കലാകാരനായ അനൂപാണ് താരത്തെ ജീവിതസഖിയാക്കുന്നത്. സെപ്റ്റംബര്‍ 10നാണ് ഇവരുടെ വിവാഹ നിശ്ചയം.

ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് ഇവരുടെ വിവാഹം. വിജയലക്ഷ്മിയുടെ ആലാപനത്തില്‍ ആകൃഷ്ടനായ അനൂപ് ഗായികയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കലാരംഗത്തും സംഗീതത്തിലുമുള്ള അനൂപിന്റെ താല്‍പര്യമാണ് വിജയലക്ഷ്മിയെ ആകര്‍ഷിച്ചത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് വിജയലക്ഷ്മിക്ക്. മലയാള സിനിമയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചൊരുക്കിയ ചിത്രത്തില്‍ പഴമ നിലനിര്‍ത്തുന്ന തരത്തിലുള്ള പാട്ടുകളുമുണ്ടായിരുന്നു. സിനിമയിലെ രംഗത്തിന് അനുയോജ്യമായ രീതിയിലായിരുന്നു അവര്‍ ഈ ഗാനം ആലപിച്ചത്.

Vaikkam VIjayalakshmi

തന്റെ വൈകല്യത്തെ വിജയലക്ഷ്മി തോല്‍പ്പിച്ചത് സംഗീതത്തിലൂടെയായിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ അഗാധമായ അറിവ് നേടിയതിനോടൊപ്പം തന്നെ അധികമാരും കൈവെക്കാത്ത ഗായത്രിവീണ വായിക്കാനും വിജയലക്ഷ്മി പഠിച്ചു. പാടുന്ന പാട്ടിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്.വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന പ്രിയ ഗായികയ്ക്ക് വിവാഹാശംസകളോടെ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X