»   » ഈ വിവാഹം നടക്കില്ലെന്ന് വൈക്കം വിജയലക്ഷ്മി!!! പിന്മാറ്റത്തിന് കാരണം വരന്റെ പെരുമാറ്റം!!!

ഈ വിവാഹം നടക്കില്ലെന്ന് വൈക്കം വിജയലക്ഷ്മി!!! പിന്മാറ്റത്തിന് കാരണം വരന്റെ പെരുമാറ്റം!!!

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ ഗാനങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. എണ്ണം പറഞ്ഞ ഒട്ടേറ ഗാനങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടുണ്ട് ഈ ഗായിക. വ്യത്യസ്തമായ ശബ്ദവും ശൈലിയുമായിരുന്നു കാഴ്ച ശക്തിയില്ലാത്ത വിജയലക്ഷ്മിയെ സംഗീത ലോകത്ത് ശ്രദ്ധേയയാക്കിയത്. വിജയലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയായിരുന്നു മലയാളി പ്രേക്ഷകര്‍ കേട്ടത്.

എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച ആ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി വിജയലക്ഷ്മി അറിയിച്ചു. തൃശൂര്‍ സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പത്രസമ്മേളനത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും വിജയലക്ഷ്മി പറഞ്ഞു.

വിവാഹത്തിന് ശേഷം വിജയലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാകരുതെന്ന ആവശ്യം അംഗീകരിച്ചായിരുന്നു സന്തോഷ് വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ വിവാഹ ശേഷം സംഗീത പരിപാടികള്‍ തുടരാന്‍ പാടില്ലെന്ന് സന്തോഷ് അറിയിക്കുകയായിരുന്നു. പകരം ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കിയാല്‍ മതിയെന്നായിരുന്നു സന്തോഷിന്റെ തീരുമാനം.

മാതാപാതാക്കളില്ലാത്ത സന്തോഷ് വിവാഹ ശേഷം വിജയലക്ഷ്മിയുടെ വീട്ടില്‍ താമസിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുമ്പ് പറഞ്ഞുറപ്പിച്ച കാര്യങ്ങളില്‍ പെട്ടന്ന് നിലപാട് മാറ്റിയതാണ് സന്തോഷുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു.

പത്രത്തില്‍ വിവാഹപരസ്യം നല്‍കിയാണ് വിജയലക്ഷ്മി സന്തോഷിനെ വരനായി കണ്ടെത്തിയത്. വിവാഹ നിശ്ചയവും ചടങ്ങുകളും നടത്തുകയും ചെയ്തിരിന്നു. ആരുരടേയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിരുന്ന വൈക്കം വിജയലക്ഷ്മി സിനിമ പിന്നണി ഗാന രംഗത്തേക്കെത്തുന്നത് അവിചാരിതമായിട്ടായിരുന്നു. 2013ല്‍ സെല്ലുലോയിഡ് എന്ന ചിത്രത്തിലാണ് ആദ്യമായി വിജയലക്ഷ്മി പിന്നണി പാടുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് സിനിമയിലേക്കുള്ള വഴിയായത്.

ആദ്യമായി പാടിയ രണ്ട് സിനിമകളിലെ ഗാനത്തിനും വിജയലക്ഷ്മിക്ക് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആദ്യ ചിത്രം 2013ലാണ് പുറത്തിറങ്ങിയതെങ്കിലും 2012ല്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. 2012ലെ സംസ്ഥാന പുരസ്‌കാരം സെല്ലുലോയിഡില ഗാനത്തിനും 2013ലെ പുരസ്‌കാരം നടനിലെ ഗാനത്തിനും ലഭിച്ചു. സെല്ലുലോയ്ഡിലെ ഗാനത്തിന് സ്‌പെഷ്യല്‍ ജൂറി പാരാമര്‍ശം ആയിരുന്നു.

English summary
Fiance changed his demand which he agreed before. The marriage was planned on March 29.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam