»   » പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അക്കാര്യം എന്റെ മനസില്‍ തോന്നിപ്പിച്ചു, ഇനിയൊരു വിവാഹത്തെ കുറിച്ച്

പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അക്കാര്യം എന്റെ മനസില്‍ തോന്നിപ്പിച്ചു, ഇനിയൊരു വിവാഹത്തെ കുറിച്ച്

Posted By: Sanviya
Subscribe to Filmibeat Malayalam

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറിയത് ചര്‍ച്ചയായിരുന്നു. വിവാഹത്തിന് മുന്‍പ് വൈക്കം വിജയലക്ഷ്മി ചില നിബന്ധനകള്‍ വെച്ചിരുന്നു. വിവാഹത്തിന് ശേഷവും സംഗീതം മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു അത്.

പക്ഷേ വിവാഹനിശ്ചയത്തിന് മുമ്പ് അത് സമ്മതിച്ചതാണ്. പക്ഷേ വിവാഹനിശ്ചയത്തിന് ശേഷം അവരുടെ പെരുമാറ്റത്തില്‍ മാറ്റം തോന്നി. തുടര്‍ന്നാണ് വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനം എടുക്കുന്നത്.

പെരുമാറ്റം ക്രൂരമായിരുന്നു

വിവാഹനിശ്ചയത്തിന് മുമ്പ് എന്റെ സംഗീത ജീവിതത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും എന്റെ വീട്ടില്‍ വന്ന് താമസിക്കുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ വിവാഹനിശ്ചയത്തിന് ശേഷം പെരുമാറ്റം ക്രൂരമായിരുന്നുവെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു. വിവാഹനിശ്ചയത്തിന് ശേഷം ഞാന്‍ ഓരോ നിമിഷവും കരയുകയായിരുന്നു.

ഇത് വേണ്ട വേണ്ട എന്ന് മനസ് പറഞ്ഞു

പൂജ മുറിയില്‍ പ്രാര്‍ത്ഥിക്കുമ്പോഴും ഇത് വേണ്ട എന്ന് തന്നെ മനസ് പറഞ്ഞു. ഞാനത് കേള്‍ക്കുക മാത്രമാണ് ചെയ്തത്.

വീട്ടുകാരോട് ചോദിച്ചു

വീട്ടുകാരോടാണ് ഞാന്‍ ആദ്യ തീരുമാനം പറഞ്ഞത്. അവര്‍ക്ക് വിഷമം ആകരുതല്ലോ. പക്ഷേ അവരുടെ പ്രതികരണവും എനിക്ക് ആശ്വാസമായിരുന്നു. മോള്‍ക്ക് ഇത് ഇഷ്ടമല്ലെങ്കില്‍ വേണ്ട, എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളൂ എന്നായിരുന്നു.

ഇരട്ടി സങ്കടമായി

കല്യാണത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ നല്ല ടെന്‍ഷനായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പെരുമാറ്റം കാരണം ടെന്‍ഷന്‍ മാറിയിരുന്നു. പക്ഷേ നിശ്ചയം കഴിഞ്ഞപ്പോള്‍ അതിനേക്കാള്‍ ഇരട്ടി സന്തോഷമായി.

പണത്തിന് വേണ്ടി

പണത്തിന് വേണ്ടി മാത്രമായിരുന്നു അവര്‍ ഈ വിവാഹാലോചന നടത്തിയതെന്ന് പിന്നീട് എനിക്ക് മനസിലായി. വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള ധൈര്യം ദൈവം തന്നതാണ്. കണ്ണിന് കാഴ്ച ലഭിക്കണമെന്ന് മാത്രമാണ് ഇതുവരെ ഞാന്‍ ദൈവത്തിനോട് പറഞ്ഞിട്ടുള്ളു.

മറ്റൊരു വിവാഹം

ആഗ്രഹവും പ്രതീക്ഷയും ഉണ്ടായിരുന്നിട്ടും വിവാഹം വേണ്ടെന്ന് വെച്ചത് അത്ര വേദനിച്ചിതുകൊണ്ടാണ്. അതുക്കൊണ്ട് ഉടന്‍ തന്നെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ സംഗീതത്തെയും കഴിവിനെയും അംഗീകരിക്കാന്‍ പറ്റുന്ന ആളാണെന്ന് എനിക്ക് ബോധ്യപ്പെടണം. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വൈക്കം വിജയലക്ഷ്മി.

English summary
Vaikom Vijayalakshmi about her life partner.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X