നമ്മളെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്, അച്ഛനെയും അമ്മയെയും അകറ്റാന്‍ നോക്കി; വൈക്കം വിജയലക്ഷ്മി

അക കണ്ണുകള്‍ കൊണ്ട് സംഗീതലോകം കീഴടക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും സംഗീതം പഠിച്ച് പിന്നണി ഗായികയായി മാറിയ വൈക്കം വിജയലക്ഷ്മിയുടെ കഥ എല്ലാവര്‍ക്കും പരിചിതമാണ്. മലയാളം സിനിമയിലെ പല ഹിറ്റ് ഗാനങ്ങളും പാടിക്കൊണ്ട് സജീവമായി നിറഞ്ഞ നില്‍ക്കുകയാണ് ഗായികയിപ്പോള്‍.

അതേസമയം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തകളായിരുന്നു. ആദ്യം വിവാഹനിശ്ചയം എങ്കിലും ആ ബന്ധം മുന്നോട്ടു പോയില്ല. പിന്നീട് വിവാഹിതയാണെങ്കിലും ആ ബന്ധം അധികമാവും മുന്‍പ് വേര്‍പിരിഞ്ഞു. മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും പറയുകയാണ് വിജയലക്ഷ്മി.

vaikom-vijayalakshmi-

'ജീവിതത്തിന്റെ യാത്രയില്‍ എന്നോടൊപ്പം വന്നുചേര്‍ന്ന് വ്യക്തി എന്നെ മനസ്സിലാക്കിയില്ല എന്നൊരു വിഷമം എന്നും മനസ്സിലുണ്ട്. നമ്മുടെ വിഷമം എന്താണെന്ന് മനസ്സിലാക്കാതെ ഇരിക്കുക, അച്ഛനെയും അമ്മയെയും എന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുക, ബന്ധുക്കളുടെ സാമീപ്യം ഇല്ലാതാക്കുക തുടങ്ങിയ നമ്മളെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യാന്‍ ശ്രമിച്ചത്. അത് എന്നെക്കൊണ്ട് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് ആയിരുന്നില്ല. സഹികെട്ടതോടെയാണ് ഞാന്‍ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നത്.

എന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെല്ലാം ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ്. അച്ഛന്റെ അമ്മയുടെ സപ്പോര്‍ട്ട് എപ്പോഴും കൂടെയുണ്ടാവാറുണ്ട്. എന്റെ ജീവിതവും എന്റെ തീരുമാനമാണ്, ആലോചിച്ച് തീരുമാനിക്കാനാണ് എല്ലാവരും പറഞ്ഞത്. അച്ഛനും അമ്മയും പറഞ്ഞിട്ടാണ് ഞാന്‍ മാറിയത് എന്ന ധാരണ എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അങ്ങനെയല്ല എന്നാണ് വിജയലക്ഷ്മി പറയുന്നത്.

എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അച്ഛനും അമ്മയുമാണ്. ഞാനൊരു വലിയ പാട്ടുകാരി ആകണമെന്നതായിരുന്നു അവരുടെ ആഗ്രഹം. അച്ഛനും അമ്മയും എപ്പോഴും കൂടെയുള്ളത് എന്റെ ഭാഗ്യം തന്നെയാണ്. എന്നെക്കാളും എന്റെ കണ്ണിന് കാഴ്ച ശക്തി കിട്ടണമെന്ന ആഗ്രഹം കൂടുതലുള്ളത് അവര്‍ക്കാണ്. എന്റെ കണ്ണുകളിലൂടെ അച്ഛനെയും അമ്മയെയും കാണുക എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.

vaikom-vijayalakshmi-

സെല്ലുലോയിഡ് എന്ന സിനിമയില്‍ കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന പാട്ടുപാടി കൊണ്ടാണ് വിജയലക്ഷ്മി മലയാളം സിനിമയില്‍ പിന്നണി ഗായികയാവുന്നത്. പിന്നീട് നിരവധി സിനിമകളില്‍ പാടാനുള്ള അവസരം ലഭിച്ചു. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും തെലുങ്കിലെ സിനിമകളിലും വിജയലക്ഷ്മി പാടിയിരുന്നു.

കരിയറില്‍ വലിയ ഉയരങ്ങള്‍ എത്തിയെങ്കിലും ദാമ്പത്യജീവിതത്തിലാണ് താരം പരാജയപ്പെട്ടത്. 2016 ല്‍ വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ തന്റെ കാഴ്ച പരിമിതിയെ പരിഹസിച്ചതിനെ തുടര്‍ന്നും സ്റ്റേജ് പരിപാടികള്‍ ഉപേക്ഷിക്കണമെന്നുള്ള ആവശ്യത്തെ തുടര്‍ന്നും അദ്ദേഹവുമായിട്ടുള്ള ബന്ധം വിജയലക്ഷ്മി ഉപേക്ഷിച്ചു. പിന്നീട് 2018 ലാണ് മിമിക്രി താരം അനൂപമായി വിവാഹിതയാവുന്നത്. എന്നാല്‍ അദ്ദേഹത്തില്‍നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് 2021ല്‍ ഗായിക ഈ ബന്ധവും അവസാനിപ്പിച്ചു.

More from Filmibeat

Read more about: vaikom vijayalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X