»   » അമാല്‍ മാത്രമല്ല എല്ലാവരും നോക്കി നില്‍ക്കുമ്പോള്‍ എങ്ങനെയാ, ദുല്‍ഖര്‍ മടിച്ചതിന് പിന്നിലെ കാരണം?

അമാല്‍ മാത്രമല്ല എല്ലാവരും നോക്കി നില്‍ക്കുമ്പോള്‍ എങ്ങനെയാ, ദുല്‍ഖര്‍ മടിച്ചതിന് പിന്നിലെ കാരണം?

Posted By:
Subscribe to Filmibeat Malayalam

സിടിവി നടത്തിയ സരിഗമപയെന്ന സംഗീത പരിപാടിയിലൂടെയാണ് വൈഷ്ണവ് ഗിരീഷ് പ്രേക്ഷകര്‍ക്ക് പരിചിതനായത്. ഫൈനല്‍ റൗണ്ടിലെത്തിയതിന് ശേഷമാണ് വൈഷ്ണവ് പുറത്തായത്. ആരാധകരെ ഏറെ വിഷമിപ്പിച്ചൊരു കാര്യമായിരുന്നു ഇത്. പരിപാടിക്കിടയില്‍ വൈഷ്ണവ് ഷാരൂഖ് ഖാനെ പൊക്കിയെടുത്ത സംഭവം വൈറലായിരുന്നു.

പിന്നീട് മറ്റൊരു പരിപാടിക്കിടയില്‍ കുഞ്ചാക്കോ ബോബനെയും വൈഷ്ണവ് പൊക്കിയെടുത്തിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഷാരൂഖിനും കുഞ്ചാക്കോ ബോബനും ശേഷം ദുല്‍ഖര്‍ സല്‍മാനെയാണ് വൈഷ്ണവ് പൊക്കിയെടുത്തത്.

ഷാരൂഖ് ഖാനെ പൊക്കിയെടുത്തു

സിടിവി പ്രേക്ഷേപണം ചെയ്ത സരിഗമപ എന്ന റിയാലിറ്റി ഷോയിലെ മലയാളി സാന്നിധ്യമായിരുന്നു വൈഷ്ണവ് ഗിരീഷ്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിങ് ഖാനെ വൈഷ്ണവ് പൊക്കിയെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കുഞ്ചാക്കോ ബോബനെ എടുത്തുയര്‍ത്തി

ഫ്‌ളവേഴ്‌സ് ടിവിയുടെ പരിപാടിക്കിടയിലാണ് വൈഷ്ണവ് കുഞ്ചാക്കോ ബോബനെ എടുത്തുയര്‍ത്തിയത്. പരിപാടിയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് താരം ദുല്‍ഖറിനെ എടുത്തുയര്‍ത്തിയത്.

ദുല്‍ഖര്‍ മടിച്ചുനിന്നു

വേദിയിലെത്തിയ ദുല്‍ഖറിനെ വൈഷ്ണവ് എടുത്തുയര്‍ത്തിയ വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മടിച്ചുനിന്നിരുന്ന ദുല്‍ഖര്‍ അവതാരകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എടുക്കാന്‍ സമ്മതിച്ചത്.

ചിരിയോടെ അമാല്‍

ഷാര്‍ജയില്‍ വെച്ച് നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭാര്യ അമാലിനൊപ്പമാണ് ദുല്‍ഖര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ദുല്‍ഖറിനെ എടുത്തുയര്‍ത്തുന്ന രംഗം കണ്ട് ചിരിക്കുന്ന അമാലിനെയും വീഡിയോയില്‍ കാണാം.

English summary
Vaishnav Girish lifting Dulquer Salmaan in Asiavision awards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam