'വകതിരിവ്' അടുത്ത മാസമെത്തുന്നു, പാട്ടുകൾ പുറത്തിറങ്ങി
Recommended Video
കെകെ മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ 'വകതിരിവി'ന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ബ്ലാക്ക് ക്യാറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മുഹമ്മദ് അല്‍ത്താഫാണ് നായകന്‍. രേവതി സുധീറാണ് ചിത്രത്തിലെ നായിക.

പുതുതലമുറയുടെ കാഴ്ചപ്പാടുകളും അവരുടെ തിരിച്ചറിവുകളും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. തീര്‍ച്ചയായും ഇതൊരു കുടുംബചിത്രമായിരിക്കും-ഓഡിയോ ലോഞ്ചിങ് ചടങ്ങിനിടെ സംവിധായകന്‍ വ്യക്തമാക്കി.

ചിത്രത്തില്‍ മീനാക്ഷി മധുരാഘവനും ശക്തമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. ജോയ് മാത്യു, ലാലു അലക്‌സ്, ശാന്തികൃഷ്ണ, കൈലാഷ്, സുനില്‍ സുഖദ, മാമുക്കോയ, വത്സലാമേനോന്‍, ബിനു അടിമാലി, ജാഫര്‍ ഇടുക്കി, സുബി സുരേഷ്, ചാലി പാല, നാരായണന്‍ കുട്ടി, സുധി കൊല്ലം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വരികളെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത് തമ്പി സേവ്യറാണ്. ഛായാഗ്രഹണം-എല്‍ബിന്‍ കൃഷ്ണ, എഡിറ്റിങ്- ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്എല്‍ പ്രദീപ്, ചാനല്‍ പിആര്‍ഒ-ഷെജിന്‍ ആലപ്പുഴ.


Click it and Unblock the Notifications











