ന്യൂ ജനറേഷൻ തിരിച്ചറിവുകളുടെ കഥയുമായി വകതിരിവ് എത്തുന്നു.. ട്രെയിലര്‍ കണ്ടു നോക്കൂ
പേര് കൊണ്ടും അവതരണം കൊണ്ടും 'ന്യൂ ജെനറേഷ' നെകുറിച്ച് പറയുന്ന വകതിരിവ് എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. കോളേജ് പശ്ചാത്തലത്തില്‍ പറയുന്ന തികഞ്ഞൊരു കുടുംബ ചിത്രമാണ് വകതിരിവ് എന്ന് 1 മിനിട്ട് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് വ്യക്തം.

കഥയെ കുറിച്ച് ഒരു സൂചനയും നല്‍കാതെയാണ് കെകെ മുഹമ്മദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. പുതിയ തലമുറയ്ക്ക് വേണ്ട ചില തിരിച്ചറിവുകളെ കുറിച്ചാണ് ചിത്രം പറയുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
പുതുമുഖങ്ങളായ മുഹമ്മദ് അല്‍ത്താഫും രേവതി സുധീറുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. കൈലാഷ്, ജോയ് മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ശാന്തി കൃഷ്ണ, സുനില്‍ സുഗത, മാമൂക്കോയ, സുബി സുരേഷ്, വത്സലാ മേനോന്‍ തുടങ്ങിയൊരു നീണ്ട താരനിര ചിത്രത്തിലുണ്ട്.
ബ്ലാക്ക്കാറ്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കെകെ മുഹമ്മദ് അലി തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് എല്‍ബിന്‍ കൃഷ്ണയാണ്. തമ്പി സേവ്യറിന്റേതാണ് ഗാനരചന. പി ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, അഫ്‌സല്‍ തുടങ്ങിയവര്‍ ആലപിച്ച മനോഹര ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











