സുരേഷ് ഗോപി പറയുന്നു, വലിപ്പിക്കല്ലേ...

By Aswathi

പൃഥ്വിരാജ്, പാര്‍വ്വതി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം സാമൂഹത്തിന് ബോധവത്കരണം നല്‍കുന്ന ഹ്രസ്വ ചിത്രങ്ങളുടെ ഭാഗമായിച്ചട്ടുണ്ട്. അപ്പോള്‍ എന്തുകൊണ്ട് സാമൂഹ്യ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന സുരേഷ് ഗോപിയ്ക്ക് ആയിക്കൂട.

പുകവലിയുടെ ദൂഷ്യവശങ്ങള്‍ ആസ്പദമാക്കിയൊരുക്കുന്ന വലിപ്പിക്കല്ലേ എന്ന ഹ്രസ്വചിത്രത്തില്‍ സുരേഷ് ഗോപിയും അഭിനയിക്കുന്നു. ജനങ്ങളില്‍ ഈ വിഷയത്തില്‍ ബോധവത്കരണം നടത്താന്‍ സുരേഷ് ഗോപിയ്ക്ക് കഴിയും എന്ന വിശ്വാസത്തില്‍ സഞ്ജു അംബാടിയാണ് വലിപ്പിക്കല്ലേ എന്ന ചിത്രമൊരുക്കുന്നത്.

suresh-gopi

ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രമൊരുക്കുന്നത്. സുരേഷ് ഗോപിയെ കൂടാതെ സുനില്‍ സുഗദയും അനീഷ് കൈമളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുകവലിയ്ക്കുന്നതുകൊണ്ടുണ്ടാവുന്ന ആരോഗ്യപരവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

പരിസ്ഥിതി മലനീകരണത്തെ കുറിച്ചും, കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചും, ലഹരി ഉപയോഗത്തെ കുറിച്ചും, എയ്ഡ്‌സ് രോഗത്തെ കുറിച്ചു സംബന്ധിക്കുന്ന നരവധി ഹ്രസ്വ ചിത്രങ്ങളില്‍ സിനിമാ ലോകത്തെ മുന്‍നിര താരങ്ങള്‍ ഇതിന് മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X