കുറേ വര്‍ഷം കഴിയുമ്പോള്‍ ഈ ചിത്രം നിങ്ങളെ വേട്ടയാടും! ട്രെയിലര്‍ കാണൂ..
കാസര്‍ഗോഡ് ജില്ലയുടെ എന്‍ഡോസള്‍ഫാന്‍ ദുരിത കഥ പറയാന്‍ വലിയ ചിറകുള്ള പക്ഷികള്‍ എത്തുന്നു. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന് ഇതിനോടകം വേള്‍ഡ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഡോ.ബിജു സംവിധാനം ചെയ്യുന്ന ചിത്രം നല്ലൊരു മെസേജുമായാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്.
ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഒന്നും തോന്നില്ലായിരിക്കും, കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ ചിത്രങ്ങള്‍ നിങ്ങളെ വേട്ടയാടുമെന്നു പറയുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെയും മരിക്കാന്‍ കിടക്കുന്നവരുടെ ചിത്രങ്ങള്‍ വിചിത്രമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്‍ ഇതില്‍ കൈകാര്യം ചെയ്യുന്നത്.

ഡിസംബര്‍ നാലിന് ചിത്രം തിയറ്ററില്‍ എത്തുന്നതാണ്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍ തുടങ്ങി പ്രശസ്തര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. എന്‍ഡോള്‍സള്‍ഫാന്‍ ഭീകരത തുറന്നു കാട്ടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു നോക്കൂ...


Click it and Unblock the Notifications