»   » കുഞ്ചാക്കോ ബോബന്‍, ശ്യാമിലി ചിത്രത്തിന് വള്ളീം തെറ്റിയിട്ടില്ല പുള്ളീം തെറ്റിയിട്ടില്ല

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി ചിത്രത്തിന് വള്ളീം തെറ്റിയിട്ടില്ല പുള്ളീം തെറ്റിയിട്ടില്ല

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയാണ് ശ്യാമിലി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ഏറെ സര്‍പ്രൈസ് നല്‍കിയാണ് അണിയറ പ്രവര്‍ത്തകര്‍ നായികയായ ശ്യാമിലിയെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. തലയില്‍ തട്ടമിട്ട ഒരു പെണ്‍ക്കുട്ടിയുടെ ഫോട്ടോ നല്‍കി. എന്നിട്ട് ഈ കണ്ണുകള്‍ ആരുടേതാണെന്ന് കണ്ടെത്താനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പേ പ്രേക്ഷകര്‍ ആ നായികയെ കണ്ടെത്തി. ഇത് മലയാൡകളുടെ പ്രിയപ്പെട്ട മാളൂട്ടി ശ്യാമിലി തന്നെ.

ഒരു കൂട്ടം യുവാക്കള്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ക്ലീന്‍ എന്റര്‍ടെയിന്‍മെന്റ് സ്വഭാവം പുലര്‍ത്തുന്നതാണ്. മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതുക്കൊണ്ട് തന്നെ പ്രേക്ഷകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി ചിത്രത്തിന് വള്ളീം തെറ്റിയിട്ടില്ല പുള്ളീം തെറ്റിയിട്ടില്ല

അറുപത് മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒഴു മുഴുനീള എന്റര്‍ടെയിനര്‍ സ്വഭാവമുള്ളതാണ് വള്ളീം തെറ്റി പുള്ളീം തെറ്റി.

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി ചിത്രത്തിന് വള്ളീം തെറ്റിയിട്ടില്ല പുള്ളീം തെറ്റിയിട്ടില്ല

ശ്യാമിലിയുടെ സഹോദരി ശ്യാലിനിയും കുഞ്ചാക്കോ ബോബനും നിരവധി ചിത്രങ്ങളില്‍ ജോഡിയായി എത്തിയിട്ടുണ്ട്. മലയാളത്തിലേക്ക് തിരിച്ച് വരുന്ന ആദ്യ ചിത്രത്തില്‍ തന്നെ ചാക്കോച്ചന്റെ നായിക വേഷം അവതരിപ്പിക്കുന്നതും പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ്. ചിത്രത്തില്‍ ചാക്കോച്ചന്റെ ഭാര്യയായണ് ശ്യാമിലി.

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി ചിത്രത്തിന് വള്ളീം തെറ്റിയിട്ടില്ല പുള്ളീം തെറ്റിയിട്ടില്ല

ഒരു സി ക്ലാസ് തിയേറ്ററിനെ ചുറ്റിപറ്റി നടക്കുന്ന കഥയാണ് വള്ളീം തെറ്റീം പുള്ളീം തെറ്റി. ചിത്രത്തില്‍ ഒരു തിയേറ്റര്‍ ഒപ്പറേറ്ററുടെ വേഷമാണ് കുഞ്ചക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി ചിത്രത്തിന് വള്ളീം തെറ്റിയിട്ടില്ല പുള്ളീം തെറ്റിയിട്ടില്ല

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തതിന് ശേഷം അപ്പാച്ചൂ മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ശ്യാമിലി ചിത്രത്തിന് വള്ളീം തെറ്റിയിട്ടില്ല പുള്ളീം തെറ്റിയിട്ടില്ല

സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ക്യാമറ ചെയ്യുന്നത്.

English summary
valleem thetti pulleem thetti first look poster out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam