»   » ശ്യാമിലി എത്തി, വള്ളീം തെറ്റി പുള്ളീം തെറ്റി ഷൂട്ടിങ് 15ന് തുടങ്ങും

ശ്യാമിലി എത്തി, വള്ളീം തെറ്റി പുള്ളീം തെറ്റി ഷൂട്ടിങ് 15ന് തുടങ്ങും

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബര്‍ 15ന് ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു വള്ളീം തെറ്റി പുള്ളീം തെറ്റി. അതിനുള്ള കാരണം പ്രേക്ഷകരുടെ പ്രിയപ്പെട്ട മാളൂട്ടി എന്ന ശ്യാമിലി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയായിരുന്നു.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. തിയേറ്റര്‍ ഓപ്പറേറ്ററുടെ വേഷം അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ ഭാര്യയായിട്ടാണ് ശ്യാമിലി എത്തുന്നത്.

ശ്യാമിലി എത്തി, വള്ളീം തെറ്റി പുള്ളീം തെറ്റി ഷൂട്ടിങ് 15ന് തുടങ്ങും

അറുപത് മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു മുഴുനീള എന്റര്‍ടെയിന്‍മെന്റ് സ്വഭാവമുള്ളതാണ് വള്ളീം തെറ്റി പുള്ളീം തെറ്റി.

ശ്യാമിലി എത്തി, വള്ളീം തെറ്റി പുള്ളീം തെറ്റി ഷൂട്ടിങ് 15ന് തുടങ്ങും

കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് ചിത്രത്തില്‍ നായികനായക വേഷം അവതരിപ്പിക്കുന്നത്.

ശ്യാമിലി എത്തി, വള്ളീം തെറ്റി പുള്ളീം തെറ്റി ഷൂട്ടിങ് 15ന് തുടങ്ങും

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം അപ്പാച്ചൂ മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്യാമിലി എത്തി, വള്ളീം തെറ്റി പുള്ളീം തെറ്റി ഷൂട്ടിങ് 15ന് തുടങ്ങും

സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ശ്യാമിലി എത്തി, വള്ളീം തെറ്റി പുള്ളീം തെറ്റി ഷൂട്ടിങ് 15ന് തുടങ്ങും

ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കുഞ്ഞുണ്ണി എസ് കുമാര്‍ ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബര്‍ 15ന് ആരംഭിക്കും.

English summary
Valleem Thetti Pulleem Thetti is produced by Faizal Latheef under the banner of Achappu Movie Magic.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam