ഒരു കൂട്ടം ചെറുപ്പകാരുടെ ചിത്രം, വള്ളീം തെറ്റി പുള്ളീം തെറ്റി മനഹോരമായ ട്രെയിലര്‍ കാണൂ

By Akhila

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു കുട്ടം ചെറുപ്പക്കാരുടെ കഥ, അവരുടെ എനര്‍ജി, അവരുടെ ആത്മവിശ്വാസം അതില്‍ നിന്നുണ്ടായ ഒരു കൊച്ചു ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രം. ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ട്രെയിലറിനൊപ്പം കുറിച്ചു.

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ബാലതാരമായി വെള്ളിത്തിരയില്‍ തിളങ്ങിയ ശ്യാമിലി നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ക്കെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

valleemthettipulleemthetti

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ആഗോളവത്കരണത്തിന്റെ കടന്നു വരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഒരു തിയേറ്റര്‍ ഓപ്പറേറ്ററുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ എത്തുന്നത്. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, മിയ സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പാച്ചു മൂവിസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കുഞ്ഞുണ്ണി എസ് നായരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ കാണൂ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X