വള്ളിയും പുള്ളിയും തെറ്റിയ പ്രണയകഥ വിഷുവിന് തിയേറ്ററില്‍ എത്തും
വള്ളീം തെറ്റി പുള്ളീം തെറ്റിയ പ്രണയകഥ വിഷുവിന് തിയേറ്ററുകളില്‍ എത്തുന്നു. ബാലകഥാപാത്രമായി മാത്രം പ്രേക്ഷകര്‍ കണ്ടിട്ടുള്ള ശ്യാമിലിയെ നായികാ റോളില്‍ എത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
വാലന്റൈന്‍സ് ദിനത്തില്‍ ആരാധകര്‍ക്ക് പ്രണയദിനം വിഷ് ചെയ്ത കൊണ്ട് കുഞ്ചാക്കോ ബോബനാണ് സിനിമയുടെ റിലീസിങ് തിയതി ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തില്‍ നായികയായി എത്തുന്നതിന് മുന്‍പ് തന്നെ ശ്യാമിലി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. നാട്ടിന്‍ പുറത്തെ സാധാരണക്കാരന്റെ ജീവിതവും പ്രണയവും പറയുന്ന സിനിമയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
പ്രണയിക്കുന്നവർക്കും പ്രണയിച്ചവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഹൃദയം നിറഞ്ഞ പ്രണയ ദിനാശംസകൾ <3Valliyum Thetti Pulliyum Thetti Vishu Release :)
Posted by Kunchacko Boban on Saturday, February 13, 2016
More from Filmibeat
malayalam film news valleem thetti pulleem thetti actor kunchacko boban actress shamili മലയാളം സിനിമ വള്ളീം തെറ്റി പുള്ളീം തെറ്റി നടന് കുഞ്ചാക്കോ ബോബന് നടി ശ്യാമിലി


Click it and Unblock the Notifications











