മേലില്‍ ലാലിന്റെ അമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് ഭീഷണിക്കത്ത് വന്നു! തുറന്നുപറഞ്ഞ് വല്‍സലാ മേനോന്‍

By Midhun Raj

മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് വല്‍സല മേനോന്‍. ഇരുനൂറിലേറെ സിനിമളില്‍ അഭിനയിച്ച നടി നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ സീരിയല്‍ രംഗത്തും തിളങ്ങിയിരുന്നു വല്‍സല മേനോന്‍. 1953ല്‍ ബേബി വല്‍സല എന്ന പേരില്‍ ബാലതാരമായിട്ടാണ് നടി തുടങ്ങിയത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം 1985ല്‍ തിരിച്ചുവരികയായിരുന്നു. സിനിമയില്‍ ലഭിച്ച അമ്മ വേഷങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വല്‍സല മേനോന്‍ മനസുതുറന്നിരുന്നു.

valsalamenon-mohanlal

അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് ഭീഷണിക്കത്ത് വന്ന കാര്യവും നടി വെളിപ്പെടുത്തി. മൂന്ന് നാല് സിനിമകളില്‍ വല്‍സല മേനോന്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചിരുന്നു. വെറും അമ്മയല്ല, രണ്ടാനമ്മ. ലാലിനോട് ക്രൂരതയും വെറുപ്പുമൊക്കെ കാണിക്കുന്ന കഥാപാത്രങ്ങള്‍. മേലില്‍ ലാലിന്റെ രണ്ടാനമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് അന്ന് തനിക്ക് ഒരുപാട് ഭീഷണിക്കത്തുകള്‍ വന്നിരുന്നതായി വല്‍സല മേനോന്‍ പറയുന്നു. രണ്ടാനമ്മ എന്നാല്‍ ചീത്ത പറയുകയും വെറുക്കുകയുമൊക്കെ ചെയ്യുമല്ലോ. ലാലിനെ ചീത്ത പറയുന്നത് അന്നത്തെ പ്രേക്ഷകര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല.

ക്യാമറയുടെ മുന്നില്‍ നിന്നാണെങ്കിലും ലാലിന്റെ മുഖത്ത് നോക്കി ദേഷ്യപ്പെടാനൊക്കെ നമുക്കും വിഷമമാണ്. പക്ഷേ എന്ത് ചെയ്യാന്‍. കഥാപാത്രം അങ്ങനെയായി പോയില്ല. മമ്മൂട്ടിയുടെയും അമ്മയായിട്ടുണ്ട്. കാലം മാറി കഥ മാറി എന്ന സിനിമയില്‍. വത്സല മേനോന്‍ പറഞ്ഞു. ഉര്‍വശിയുടെ അമ്മയായിട്ടാവും ഞാന്‍ എറ്റവും കൂടുതല്‍ തവണ അഭിനയിച്ചിട്ടുളളതെന്നും നടി പറയുന്നു. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു അടുപ്പമുണ്ട്. അഭിനയിക്കുമ്പോഴും അത് കാണാം. ഉര്‍വ്വശി നല്ല തമാശക്കാരിയാണ്. ഇടയ്ക്കിടെ ആ തമാശയൊക്കെ പുറത്തുവരും.

മഴവില്‍ കാവടിയായിരുന്നു ഇതില്‍ എറ്റവും രസകരമായ ഓര്‍മ്മ. പഴനിയിലെ ഷൂട്ടിംഗ് ഉര്‍വ്വശിയും ജയറാമുമൊക്കെയായി കുറെ ദിവസങ്ങള്‍,. തമിഴ് ചേലയൊക്കെ ഉടുത്ത് ഞാന്‍ അവിടെയങ്ങ് ആഘോഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം വീണ്ടും ഉര്‍വ്വശിയുടെ കൂടെ അഭിനയിച്ചു. ഇത്തവണ ഉര്‍വ്വശിയുടെ അമ്മായിയമ്മ ആയിട്ടാണ് എത്തിയത്. ദിലീപിന്റെ അമ്മയായി കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലായിരുന്നു അത്. നടി പറഞ്ഞു.

More from Filmibeat

Read more about: mohanlal valsala menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X