മലയാള സിനിമ അറിയപ്പെടുന്നത് ഇവരുടെ പേരുകളിലാണ്
മലയാള സിനിമ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന ചില മുഖങ്ങളുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം...ഇവരെ കഴിഞ്ഞിട്ടേ മറ്റ് പേരുകള്‍ വരുന്നുള്ളൂ. അല്ലെങ്കില്‍ ഇവരിലൂടെയാണ് മലയാള സിനിമയുടെ വളര്‍ച്ചയുടെ ഘട്ടം തുടങ്ങുന്നത്. മലയാള സിനിമയുടെ നെടുന്തൂണുകള്‍ എന്ന് വിശേഷിപ്പിച്ചാലും കുറയില്ല.
ഫേസ്ബുക്കിലൂടെ പഴയകാല ചിത്രങ്ങള്‍ പലതും ഇപ്പോള്‍ ഒഴുകി നടക്കുന്നുണ്ട്. അങ്ങനെ ഒരു ചിത്രം ജയറാം ഫേസ്ബുക്കിലിട്ടതാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്. ഫോട്ടോ സുരേഷ് ഗോപിയും ഷെയര്‍ ചെയ്തിട്ടുണ്ട്.

എഴുപതുകളുടെ അവസാനത്തിലാണ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മമ്മൂട്ടിയും മലയാള സിനിമയിലേക്ക് കടന്നു. ഇവര്‍ക്ക് പിന്നാലെ, എണ്‍പതുകളുടെ അവസാനമാകുമ്പോഴേക്കും സുരേഷ് ഗോപിയും ജയറാമും എത്തി. മലയാള സിനിമാ ലോകം ധന്യം.
ഇന്നും പരീക്ഷണങ്ങളുമായി, മികച്ച പ്രകടനങ്ങളുമായി നിരവധി യുവ പ്രതിഭകള്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നുണ്ട്. പക്ഷെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളെ പിന്തുടര്‍ന്ന് മാത്രമാണ് ഇവര്‍ മലയാള സിനിമയെ പ്രണയിച്ചു തുടങ്ങിയത്, സിനിമയിലെത്തിയത് എന്ന സത്യം നിഷേധിക്കാന്‍ കഴിയില്ല. എന്നും ഈ നല്‍വര്‍സംഘം മലയാള സിനിമയ്ക്ക് അഭിമാനം തന്നെ.


Click it and Unblock the Notifications