മമ്മൂട്ടിയുടെ നായികയായി പുതുമുഖം! ഗാനഗന്ധര്‍വ്വനില്‍ നായികയായെത്തുന്നത് ആരാണെന്നറിയുമോ?
പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. പഞ്ചവര്‍ണ്ണതത്തയ്ക്ക് പിന്നാലെയായി അടുത്ത സിനിമയുമായി എത്തുകയാണ് രമേഷ് പിഷാരടി. ജയറാം-കുഞ്ചാക്കോ ബോബന്‍ ടീമായിരുന്നു ആദ്യം അണിനിരന്നതെങ്കില്‍ ഇത്തവണ മമ്മൂട്ടിയാണ് ഗാനഗന്ധര്‍വ്വനായി എത്തുന്നത്. ജൂണ്‍ ഒന്നിനായിരുന്നു സിനിമയുടെ പൂജ ചടങ്ങ് നടത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തുന്നത്. ഗാനമേള പാട്ടുകാരനായ കലാദാസന്‍ ഉല്ലാസായാണ് മമ്മൂട്ടി എത്തുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിനായി അണിനിരക്കുന്നതെന്നുള്ള വിവരും പുറത്തുവന്നിരുന്നു.
ഹരി നായരും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഗാനഗന്ധര്‍വ്വനെന്ന് പേര് മാത്രമേയുള്ളോയെന്നും യേശുദാസിന്റെ പാട്ടില്ലേയെന്നും ചോദിച്ച് ആരാധകരെത്തിയിരുന്നു. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ഗാനവുമായാണ് എത്തുന്നതെന്ന് പിഷാരടി വ്യക്തമാക്കിയിരുന്നു. വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായെത്തുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

താരങ്ങളില്‍ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തി താരമായി മാറിയ രമേഷ് പിഷാരടിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ആരാധകര്‍ നല്‍കുന്നത്. ആദ്യ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് ഇത്തവണ എത്തുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. അതിനിടയിലാണ് നായികയെക്കുറിച്ചുള്ള വിവരമെത്തിയത്.


Click it and Unblock the Notifications