മനസ് കവർന്നത് ആ പാട്ട്!! വില്ലന്‍ നായികയുടെ ഹൃദയം കവര്‍ന്നത് ഇങ്ങനെ, വാണി-ബാബുരാജ് പ്രണയകഥ
സിനിമയിൽ പ്രണയ വിവാഹം സാധാരണ സംഗതിയാണ്. സിനിമയിലെ പോലെ നായികനും നയികയും ജീവിതത്തിലും ഒന്നാകും. എന്നാൽ വില്ലനും നായികയും പ്രണയിക്കുക, വിവാഹം കഴിക്കുക എന്നത് അധികം കണ്ടുവരാറില്ല. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രണയമായിരുന്നു ബാബുരാജിന്റെ നടി വാണി വിശ്വനാഥിന്റേയും. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്.
വാണിയുടേയും ബാബുരാജിന്റേയും പ്രണയത്തിന് നിമിത്തമായത് ഒരു പാട്ടായിരുന്നുവത്രേ. മാതൃഭൂമ സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വാണിവെളിപ്പെടുത്തിയത്. ഒരു സിനിമ ഷൂട്ടിനിടെ വാണി പാട്ടിന്റെ ഒരു ചരണം പാടി. അതിന്റെ പല്ലവി എന്താണെന്ന് ബാബുരാജിനേട് ചോദിച്ചു. ആൾക്ക് അത് അറിയില്ലെന്നാണ് വാണി കരുതിയത്. എന്നാൽ ബാബു ആ പാട്ടിന്റെ പല്ലവി പാടുകയായിരുന്നു. അങ്ങനെ ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു. പിന്നീട് ഫോണിൽ സംസാരിക്കാൻ തുടങ്ങി.

കോളേജിൽ പഠിക്കുമ്പോൾ ജയിലിൽ കിടന്ന ബാബുരാജിന്റെ കഥയാണ് വാണിയുടെ ഹൃദയം കവർന്നത്. എൽഎൽബിക്ക് പഠിക്കുന്ന കാലത്ത് ബാബുരാജിന്റെ സുഹൃത്തുക്കൾ ഒരു കേസിൽ പെട്ടു. ഈ കേസിൽ ബാബുവും ഉണ്ടാകില്ലേ എന്ന തെറ്റിദ്ധാരണയാണ് താരത്തെ കേസിൽപ്പെടുത്തിയത്. ഇത് മനസിലാക്കി വാണിയ്ക്ക് ബാബുരാജിനോട് പ്രണയം തോന്നിയത്. അഞ്ച് വർഷത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും തങ്ങൾക്കിടയിൽ പഴയ പ്രണയമുണ്ടെന്ന് വാണി പറയുന്നു. എന്നാലും ഇരുപത്തിനാല് മാണിക്കൂറും വഴക്ക് ഉണ്ടാക്കാറണ്ട്. ആലുവയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായാലും ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ച് വഴക്ക് പറയാറുണ്ട്. അതൊരു രസമാണ്, പിന്നെ ഇതിനെ കുറിച്ച് തനിയ്ക്ക് അറിയാവുന്നതു കൊണ്ട് ദേഷ്യം തോന്നാറില്ല.


Click it and Unblock the Notifications











