twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല! മഞ്ജു തുറന്നു പറയണം, ആഞ്ഞടിച്ച് ജോസഫൈൻ

    സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്.

    |

    യുവ നടി അപമാനിക്കപ്പെട്ടതിനു പിന്നാലെ മലയാള സിനിമ മേഖലയിൽ വൻ പ്രതിന്ധിയായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെ പല തരത്തിലുളള അഭിപ്രയ വ്യത്യസങ്ങളും വിമർശനങ്ങൾക്കും അമ്മ സാക്ഷിയായി. നടിയ്ക്ക് നേരെയുണ്ടായ അപമാനത്തിനു പിന്നാലെ സിനിമയിൽ പുതിയ ഒരു വനിത സംഘടന രൂപികരിച്ചു. മഞ്ജുവാര്യർ, റിമ, പാർവതി, രമ്യ നമ്പീശൻ തുടങ്ങിയ താരങ്ങൾ പുതിയ സംഘടനയിൽ ഉണ്ട്.

    ദിലീപിന്റെ മടങ്ങി വരവ് ബാധിക്കുക മോഹൻലാലിനെ!! പ്രശ്നം പരിഹരിക്കാൻ ഒരാൾക്ക് സാധിക്കും... ദിലീപിന്റെ മടങ്ങി വരവ് ബാധിക്കുക മോഹൻലാലിനെ!! പ്രശ്നം പരിഹരിക്കാൻ ഒരാൾക്ക് സാധിക്കും...

    നടിയെ അപമാനിക്കപ്പെട്ടതും, ദിലീപിന്റെ അറസ്റ്റും അമ്മയെ കലൂഷിതമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയിലെ അഭിപ്രായ ഭിന്ന കുറഞ്ഞു വന്നിരുന്നു. എന്നാൽ അമ്മയിൽ വീണ്ടും പുതിയ പെട്ടിത്തെറിയ്ക്ക കളമൊരുങ്ങുകയാണ്. ദിലീപിന്റെ സംഘടനയിലേയ്ക്കുള്ള മടങ്ങി വരവാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. ദിനം പ്രതി പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയാണ്. സിനിമ മേഖലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രശ്നം ഇപ്പോൾ സമൂഹത്തിൽ ചർച്ച വിഷയമായിരിക്കുകയാണ്.

    ദിലീപിനെ അനുകൂലിക്കുന്നതിനുള്ള കാരണമിത്! വിമർശകർക്ക് മുന്നിൽ ചങ്കൂറ്റത്തോടെ തുറന്നടിച്ച് നടിദിലീപിനെ അനുകൂലിക്കുന്നതിനുള്ള കാരണമിത്! വിമർശകർക്ക് മുന്നിൽ ചങ്കൂറ്റത്തോടെ തുറന്നടിച്ച് നടി

     മോഹൻലാലിനോടുള്ള മതിപ്പ് കുറഞ്ഞു

    മോഹൻലാലിനോടുള്ള മതിപ്പ് കുറഞ്ഞു

    ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്ത നടപടിയെ എതിർത്ത് വനിതകമ്മീഷൻ ചെയർപേഴ്സൺ എംസി ജോസഫൈൻ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തോട് കൂടി മോഹൻലാലിനോടുള്ള മതിപ്പ് കുറ‍ഞ്ഞെന്ന് ജോസഫൈൻ പറഞ്ഞു. കേണൽ പദവി വഹിക്കുന്ന മോഹൻലാൽ സമൂഹത്തിനോട് ഉത്തരവാദിത്വം കാണിക്കണമെന്നും ഇവർ വ്യക്തമാക്കി. കേസിൽ ആരോപണ വിധേയനായ വ്യക്തിയെ തിരിച്ചെടുത്തത് ശരിയല്ലെന്നും ജോസഫൈൻ പറഞ്ഞു.

    മഞ്ജു മൗനം വെടിയണം

    മഞ്ജു മൗനം വെടിയണം

    ദിലീപിനെ അമ്മയിലേയ്ക്ക തിരിച്ചെടുത്ത വിഷയത്തിൽ മഞ്ജു മൗനം വെടിയണമെന്നും ജോസഫൈൻ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ‌ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. സംഭവത്തിനു പിന്നാലെ നടത്തിയ അപലപന യോഗത്തിലായിരുന്നു ഇത് വെളിപ്പെടുത്തിയതും. മഞ്ജു തന്റെ നിലപാട് വെളിപ്പെടുത്താൻ ആരേയും ഭയക്കേണ്ടതില്ലെന്നും ജോസഫൈൻ വക്തമാക്കി

     അമ്മ നിലപാട് വ്യക്തമാക്കണം

    അമ്മ നിലപാട് വ്യക്തമാക്കണം

    നടിമാരായ ഭാവന, ഗീതു, രമ്യ, റിമ തുടങ്ങിയവർ രാജി വെച്ചതിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്നും. അമ്മ നടപടി സ്ത്രീ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്നും ഇവർ കൂട്ടിച്ചേർത്തു. കൂടാതെ സംഘടനയിൽ നിന്ന് പിൻമാറിയ നടിമാർക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുത്തത് ഒച്ചും ശരിയായില്ലെന്നും ഇവർ പറഞ്ഞു. കൂടാതെ താരസംഘടന ആക്രമിക്കപ്പെട്ട നടിയോട് മാപ്പ് പറയണമെന്നും അവർ കൂട്ടിച്ചേർത്തു.

    ഗണേഷിന്റേയും മുകേഷിന്റേയും നിലപാട്

    ഗണേഷിന്റേയും മുകേഷിന്റേയും നിലപാട്

    ഇടത് എംഎൽഎമാരായ ഗണോഷ് കുമാറിന്റേയും മുകേഷിന്റേയും നിലപാടുകൾ സർക്കാർ ഗൗരവകരമായി എടുക്കണമെന്ന് ജോസഫൈൻ പറഞ്ഞു . ദിലീപ് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയോട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് മുകേഷ് അറിയിച്ചിട്ടുണ്ട്. ദിലീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

    English summary
    vanitha commission aganist dileep return in amma.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X