»   » ബെസ്റ്റ് ആക്ടര്‍ മോഹന്‍ലാല്‍, പഴയ പടക്കുതിരകള്‍ വീണ്ടും, 2017 വനിത ഫിലിം അവാര്‍ഡ്!!

ബെസ്റ്റ് ആക്ടര്‍ മോഹന്‍ലാല്‍, പഴയ പടക്കുതിരകള്‍ വീണ്ടും, 2017 വനിത ഫിലിം അവാര്‍ഡ്!!

By: Sanviya
Subscribe to Filmibeat Malayalam


വനിത ഫിലിം അവാര്‍ഡ് 2017, മലയാള സിനിമ ഇന്‍ഡസ്ട്രി ഒന്നടങ്കം കാത്തിരുന്ന സിനിമാ അവാര്‍ഡ് പ്രഖ്യാപിച്ചു. മോഹന്‍ലാലും മഞ്ജു വാര്യരും മികച്ച നടനും മികച്ച നടിയ്ക്കുമുള്ള അവാര്‍ഡ് സ്വന്തമാക്കി. പ്രേക്ഷകരുടെ വോട്ടിങിലൂടെയാണ് മലയാള സിനിമയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് വനിത ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചത്.

വനിത, മലയാള മനോരമ ഡെയിലി, മനോരമ ഓണ്‍ലൈന്‍ യൂസേഴ്‌സ് എന്നീ പ്രസ്ദ്ധീകരണങ്ങളുടെ സ്ഥിരം വായനക്കാരിലൂടെയാണ് ജേതാക്കളെ തീരുമാനിച്ചത്. കൊച്ചിയിലെ ബ്രിസ്റ്റോ ഗ്രൗണ്ടില്‍ വെച്ച് ജനുവരി 12ന് നടത്തുന്ന ഗംഭീര ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.


മികച്ച ചിത്രം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഫാമിലി എന്റര്‍ടെയ്‌നര്‍ മഹേഷിന്റെ പ്രതികരത്തെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചത്.


ജനപ്രിയ ചിത്രം

ജനപ്രിയ ചിത്രമായി മോഹന്‍ലാലിന്റെ പുലിമുരുകനെ തെരഞ്ഞെടുത്തു. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുലിമുരുകന്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്.


മികച്ച നടന്‍

മോഹന്‍ലാലാണ് മികച്ച നടന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിലെ ജയരാമന്‍ എന്ന കഥാപാത്രവും വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലെ മുരുകന്‍ എന്ന കഥാപാത്രത്തെയും കണക്കിലെടുത്താണ് മോഹന്‍ലാലിനെ മികച്ച നടനായി പ്രഖ്യാപിച്ചത്.


മികച്ച നടി

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം സിക്‌സസിലെ വന്ദന എന്ന ബോളിബോള്‍ കോച്ചിനെ ഗംഭീരമായി അവതരിപ്പിച്ച മഞ്ജു വാര്യരാണ് മികച്ച നടി.മികച്ച സംവിധായകന്‍

രാജീവ് രവിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ദേശീയ അവാര്‍ഡ് ജേതാവും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ജനപ്രിയ നടന്‍

നിവിന്‍ പോളിയാണ് ജനപ്രിയ നടന്‍. 2016ല്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്താണ് ജനപ്രിയ നടനുള്ള അവാര്‍ഡ് നിവിന്‍ പോളിയ്ക്ക് നല്‍കിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ ബിജു എന്ന കഥാപാത്രം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജെറി എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ.


ജനപ്രിയ നടി

അനുശ്രീയാണ് ജനപ്രിയ നടി. മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്താണ് അനുശ്രീയെ ജനപ്രിയ നടിയായി വനിത ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചത്.


ലൈഫ് ടൈം അവാര്‍ഡും സ്‌പെഷ്യല്‍ പെര്‍ഫോമന്‍സും

സംവിധായകനും എഴുത്തുകാരനുമായ കെജി ജോര്‍ജിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. സാമൂഹിക പ്രസക്തിയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് നല്‍കി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ വിനായകന് സ്‌പെഷ്യല്‍ പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ്. നടിമാരില്‍ പാവാട, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളിലൂടെ ആശ ശരതിനും മികച്ച സ്‌പെഷ്യല്‍ പെര്‍ഫോമന്‍സിനുള്ള അവാര്‍ഡും നല്‍കാന്‍ തീരുമാനിച്ചു. കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ ഒരുക്കിയ പി ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്ത്.


മികച്ച സഹനടന്‍

സിദ്ദിഖിനെ മികച്ച സഹനടനായി തെരഞ്ഞെടുത്തു. ആന്‍ മരിയ കലിപ്പിലാണ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെയാണ് സിദ്ദിഖിനെ മികച്ച സഹനടനായി തെരഞ്ഞെടുത്തത്.


രോഹിണി

രോഹിണിയെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. ആക്ഷന്‍ ഹീറോ ബിജു, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് രോഹിണിയെ മികച്ച സഹനടിയായി തെരഞ്ഞെടുത്തത്.


മികച്ച വില്ലന്‍

ചെമ്പന്‍ വിനോദ് ജോസിനെയാണ് 2016ലെ മലയാള സിനിമയിലെ മികച്ച വില്ലന്‍ കഥാപാത്രമായി തെരഞ്ഞെടുത്ത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിലെ പെര്‍ഫോമന്‍സ് കണക്കിലെടുത്താണ് അവാര്‍ഡ്.


മികച്ച ഹാസ്യ നടന്‍

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മികച്ച ഹാസ്യ നടനായി തെരഞ്ഞെടുത്തു. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ പെര്‍ഫോമന്‍സിലൂടെയാണ് ധര്‍മ്മജനെ മികച്ച ഹാസ്യ നടനായി തെരഞ്ഞെടുത്തത്.


മികച്ച താര ജോഡി

2016ല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ആസിഫ് അലിയും രജിഷ വിജയനുമാണ് മികച്ച താര ജോഡികള്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയെയും രജിഷ വിജയനെയും മികച്ച താര ജോഡികളായി പ്രഖ്യാപിച്ചത്.


മികച്ച പുതുമുഖ നടന്‍

വിഷ്ണു ഉണ്ണികൃഷ്ണനെയാണ് മികച്ച പുതമുഖ നടനായി തെരഞ്ഞെടുത്തത്. നാദിര്‍ഷയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവാര്‍ഡ്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.


മികച്ച പുതുമുഖ നടി

പ്രയാഗമാര്‍ട്ടിനാണ് മികച്ച പുതമുഖ നടി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവാര്‍ഡ്.


മികച്ച നവാഗത സംവിധായകന്‍

ഖാലിദ് റഹ്മാനെ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തു. ബിജു മേനോനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ സംവിധാന മികവിലൂടെയാണ് അവാര്‍ഡ്.


മികച്ച ഛായാഗ്രാഹകന്‍

മഹേഷിന്റെ പ്രതികാരത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ച ഷൈജു ഖാലിദാണ് മികച്ച സംവിധായകന്‍.


മികച്ച സംഗീത സംവിധായകന്‍

മഹേഷിന്റെ പ്രതികാരത്തിലെ ബിജിപാലിനെ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുത്തു. എംജി ശ്രീകുമാറാണ് മികച്ച ഗായയകന്‍. ഒപ്പത്തിലെ ചിന്നമ്മ എന്ന ഗാനത്തിലൂടെയാണ് അവാര്‍ഡ്. വാണി ജയാറമാണ് മികച്ച ഗായിക. പുലിമുരുകനിലെ ഗാനം ആലപിച്ചതിലൂടെയാണ് അവാര്‍ഡ്.


English summary
Vanitha Film Awards 2017: Complete Winners List
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam