താരരാജാക്കന്മാരില്ല, ഫഹദ്, ദുല്‍ഖര്‍, മഞ്ജു, പാര്‍വ്വതി! വനിതാ ഫിലിം അവാര്‍ഡ് നേടിയത് യുത്തന്മാര്‍..
2017 ല്‍ മലയാള സിനിമയ്ക്ക് ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി ആയിരുന്നു. 140 ന് മുകളില്‍ സിനിമകളായിരുന്നു തിയറ്ററുകളില്‍ റിലീസിനെത്തിയത്. പലതിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അഭിപ്രായത്തിന് പുറമെ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്കുള്ള വനിതാ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നിന്നുമായിരുന്നു പ്രഖ്യാപനം നടന്നത്. കഴിഞ്ഞ വര്‍ഷം താരരാജാക്കന്മാരും യുവതാരങ്ങളുമടക്കം മത്സരമായിരുന്നു നടന്നത്. എന്നാല്‍ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളായിരുന്നു നേട്ടം സ്വന്തമാക്കിയത്.

മികച്ച നടന്‍
കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനായി തിരഞ്ഞെടുത്തിരിക്കുന്നത് ഫഹദ് ഫാസിലിനെയാണ്. ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നുഫഹദിന് അംഗീകാരം കിട്ടിയത്.

മികച്ച നടിമാര്‍
മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് രണ്ട് പേരാണ് ഇത്തവണ അര്‍ഹരായിരിക്കുന്നത്. പാര്‍വ്വതിയും മഞ്ജു വാര്യരും. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ ആ നേട്ടം സ്വന്തമാക്കിയത്. ടേക്ക് ഓഫിലെ സമീറ വഴിയാണ് പാര്‍വ്വതിയെ തേടി വീണ്ടും മികച്ച നടിയ്ക്കുള്ള പുര്‌സകാരം കിട്ടുന്നത്.

മികച്ച സിനിമ
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ് ഇത്തവണത്തെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

മികച്ച സംവിധായകന്‍
തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനെ തേടിയെത്തി. ദിലീഷിന്റെ രണ്ടാമത്തെ സംവിധാനത്തിലെത്തുന്ന സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

ജനപ്രിയ നടന്‍
ജനപ്രിയ നടനായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജോമോന്റെ സുവിശേഷങ്ങള്‍, കോമ്രേഡ് ഇന്‍ അമേരിക്ക, പറവ എന്നീ സിനിമകളിലൂടെയാണ് ദുല്‍ഖര്‍ ഈ അംഗീകരത്തിലേക്ക് എത്തിയത്.

മികച്ച സഹനടന്‍
തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും കിട്ടുന്ന മൂന്നാമത്തെ പുര്‌സകാരമാണിത്. സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം കിട്ടിയത്. പ്രസാദ് എന്ന കഥാപാത്രത്തെയായിരുന്നു സുരാജ് അവതരിപ്പിച്ചിരുന്നത്.

മികച്ച സഹനടി
തൊണ്ണൂറുകളിലെ പ്രിയ നടിയായിരുന്ന ശാന്തി കൃഷ്ണ തിരിച്ചു വരവ് നടത്തിയ സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സിനിമയിലെ അഭിനയത്തിനാണ് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയത്.

പുതുമുഖ താരം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച പുതുമുഖ നടനുള്ള അംഗീകാരം ലഭിച്ചത്.

മികച്ച പുതുമുഖ നടി
വീണ്ടും തൊണ്ടിമുതലിന് മറ്റൊരു പുര്‌സകാരവും കൂടി കിട്ടിയിരിക്കുകയാണ്. സിനിമയിലെ നായികയായി അഭിനയിച്ച നിമിഷ സജയനാണ് മികച്ച പുതുമുഖ നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് അംഗീകാരങ്ങള്‍
സ്‌പെഷ്യല്‍ പെര്‍ഫോമന്‍സായി തിരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയും അനു സിത്താരയുമാണ്. ബെസ്റ്റ് റോമാന്റിക് ഹീറോ ടൊവിനോയും ഹീറോയിന്‍ ഐശ്വര്യ ലക്ഷ്മിയുമാണ്. മികച്ച പുതുമുഖ സംവിധായകനായി സൗബിന്‍ ഷാഹിറും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പെയര്‍ ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ്.


Click it and Unblock the Notifications