വനിത തിരഞ്ഞെടുത്തത് മഞ്ജുവിനെയും മമ്മൂട്ടിയെയും

By Aswathi

വളരെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അവാര്‍ഡ് പ്രഖ്യാപനമാണ് വനിത- സാറ ഫിലിം അവാര്‍ഡ്. താരങ്ങളുടെ സമയം വിളിച്ച് ചോദിച്ചുകൊണ്ടല്ലാതെ, ജനങ്ങളുടെ വോട്ടിലൂടെയാണ് വനിത വിജയ്കളെ കണ്ടെത്തുന്നത്.

2014 ലെ വനിത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിയ്ച്ചു. വനിത മാഗസിനിലൂടെയും മലയാള മനോരമ പത്രത്തിലൂടെയും പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച നടന്‍ മമ്മൂട്ടിയും നടി മഞ്ജു വാര്യരരുമാണ്. ഫെബ്രുവരി 15 ന് പുരസ്‌കാരങ്ങള്‍ സമ്മാനിയ്ക്കും. മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

നവാഗതനായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1893 നാണ് പോയ വര്‍ഷത്തെ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്.

 മികച്ച നടന്‍

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

വര്‍ഷം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു.

മികച്ച നടി

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

മഞ്ജു വാര്യരാണ് പോയ വര്‍ഷത്തെ മികച്ച നടി. ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു

 ഐവി ശശിയ്ക്ക്

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ഐവി ശശിയെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിയ്ക്കും.

ജനപ്രിയ നടന്‍

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

പോയവര്‍ഷം ചെയ്ത ചിത്രങ്ങളെല്ലാം വിജയ്പ്പിച്ച നിവിന്‍ പോളി തന്നെയാണ് ജനപ്രിയ നടന്‍

ജനപ്രിയ നടി

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പോയവര്‍ഷത്തെ ജനപ്രി നടിയുടെ പുരസ്‌കാരം നസ്‌റിയ നസീം സ്വന്തമാക്കി.

വില്ലന്‍

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

ഇയ്യോബിന്റെ പുസ്തകത്തില്‍ ഞെട്ടിയ്ക്കുന്ന പ്രകടനം കാഴ്ചവച്ച ജയസൂര്യയാണ് 2014 ലെ മികച്ച വില്ലന്‍

ഹാസ്യതാരം

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

വെള്ളിമൂങ്ങ, പെരുച്ചാഴി എന്നീ ചിത്രങ്ങളിലൂടെ അജു വര്‍ഗീസ് മികച്ച ഹാസ്യതാരമായി

പുതുമുഖ നടന്‍

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഫര്‍ഹാന്‍ ഫാസിലാണ് മികച്ച പുതുമുഖ നടന്‍

പുതുമുഖ നടി

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

1983 എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിക്കി ഗല്‍റാനി മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

മികച്ച ജോഡികള്‍

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദുല്‍ഖര്‍ സല്‍മാനും- നമിത പ്രമോദും മികച്ച താരജോഡികള്‍ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥ

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

മഞ്ജു വാര്യരരുടെ തിരിച്ചുവരവിന് വേദിയൊരുക്കി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ ബോബി സഞ്ജയ് ടീമാണ് മികച്ച തിരക്കഥകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

 ക്യാമറമാന്‍

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

ഇയ്യോബിന്റെ പുസ്തകത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച അമല്‍ നീരദാണ് മികച്ച ഛായാഗ്രഹകന്‍. ചിത്രത്തിന്റെ സംവിധായതനും അമല്‍ തന്നെ

ജനപ്രിയപാട്ട്

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിലെ മാഗംല്യപാട്ടാണ് ജനപ്രിയപാട്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ഗായകന്‍

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ കാറ്റുമൂളിയോ എന്ന പാട്ട് പാടിയ വിനീത് ശ്രീനിവാസനാണ് മികച്ച ഗായകന്‍

മികച്ച ഗായിക

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ വിജനതയില്‍ എന്ന പാട്ട് പാടിയ ശ്രേയ ഘോഷാല്‍ മികച്ച ഗായികയായി

ഗാനരചയ്താവ്

വനിത ഫിലിം അവാര്‍ഡ്; ലിസ്റ്റ്

1893 എന്ന ചിത്രത്തിലെ ഓലഞ്ഞാലി കരുവി എന്ന പാട്ടൊരുക്കിയ ഹരിനാരായണനാണ് മികച്ച ഗാനരചയ്താവ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X