നടി വനിതയുടെ മൂന്നാം ഭർത്താവായിരുന്ന പീറ്റർ പോൾ അന്തരിച്ചു; അപ്രതീക്ഷിത മരണം!

തുടരെ വിവാ​ദങ്ങളിൽ അകപ്പെടുന്ന തമിഴ് നടിയാണ് വനിത വിജയകുമാർ. ഒന്നിലേറെ തവണയുള്ള വിവാഹം. കുടുംബത്തിൽ നിന്നുള്ള അകൽച്ച തുടങ്ങിയവയെല്ലാം വനിതയെ വിവാദങ്ങളിൽ നിറച്ചു. വനിതയുടെ മുൻ ഭർത്താവ് പീറ്റർ പോൾ അന്തരിച്ചെന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പീറ്റർ പോൾ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വനിതയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു പീറ്റർ പോൾ.

മുൻ വിവാഹത്തിലെ മക്കളുടെ പിന്തുണയോടെയാണ് വനിത പീറ്ററെ വിവാഹം കഴിച്ചത്. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. പീറ്ററിന്റെ മ​ദ്യപാനമാണ് പിരിയാൻ കാരണമെന്നാണ് വനിത അന്ന് പറഞ്ഞത്. കടുത്ത മദ്യപാനിയായ പീറ്ററെ ഒന്നിലേറെ തവണ തനിക്ക് ആശുപത്രിയിലേക്കെത്തിക്കേണ്ടി വന്നെന്നും വനിത അന്ന് ആരോപിച്ചു. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിലാണ് ഇരുവരും വേർപിരിഞ്ഞത്.

Peter Paul, Vanitha Vijayakumar

പീറ്ററുടെ പേരിൽ ശരീരത്തിൽ ചെയ്ത ടാറ്റൂവും വനിത മറ്റൊരു ഡിസെെനിലേക്ക് മാറ്റി. വിവാഹത്തിന് ധരിച്ച വസ്ത്രം കത്തിച്ച് കളയുകയും ചെയ്തു. നെ​ഗറ്റീവായ എല്ലാ ഓർമ്മകളും കത്തിച്ച് കളയുന്നെന്നാണ് ഇതേക്കുറിച്ച് വനിത അന്ന് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. വിവാഹത്തിന് പിന്നാലെ പീറ്റർ പോളിന്റെ ആ​ദ്യ ഭാര്യ രം​ഗത്ത് വന്നിരുന്നു. താനുമായുള്ള വിവാഹ ബന്ധം നിലനിൽക്കെയാണ് പീറ്റർ മറ്റൊരു വിവാഹം കഴിച്ചത്. അതിനാൽ ഈ വിവാഹ ബന്ധം നിലനിൽക്കില്ലെന്നായിരുന്നു ആദ്യ ഭാര്യയുടെ വാ​ദം. പിന്നീട് ഈ വിവാ​ദം കെട്ടടങ്ങി.

പ്രമുഖ നടൻ വിജയ കുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത. സിനിമാ താരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി തുടങ്ങിയവർ സഹോദരങ്ങളാണ്. എന്നാൽ കുടുംബവുമായി നാളുകളായി അകന്ന് കഴിയുകയാണ് വനിത വിജയകുമാർ.

തന്നോട് കുടുംബാം​ഗങ്ങൾ സംസാരിക്കുന്നത് പോലുമില്ലെന്നാണ് വനിത അടുത്തിടെ പറഞ്ഞത്. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന ബന്ധം ഉപേക്ഷിച്ചെന്നും വ്യക്തമാക്കി നടിയുടെ അച്ഛനും അമ്മയും നേരത്തെ പത്ര സമ്മേളനവും നടത്തിയിരുന്നു. 2000 ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. നടൻ ആകാശിനെയാണ് അന്ന് വനിത വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹം ബന്ധം പിന്നീട് ഇരുവരും അവസാനിപ്പിച്ചു.

Vanitha Vijayakumar

2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത വിവാഹം കഴിച്ചു. എന്നാൽ ഇതും വേർപിരിയലിൽ അവസാനിച്ചു. ഇതിന് ശേഷം കൊറിയോ​ഗ്രഫർ റോബർട്ടുമായി വനിത പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിനും ആയുസുണ്ടായില്ല. ആദ്യ വിവാഹ ബന്ധങ്ങളിലായി മൂന്ന് മക്കൾ വനിതയ്ക്കുണ്ട്. ഇതിൽ രണ്ട് പെൺമക്കൾ വനിതയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. മകൻ അമ്മയുമായി അകൽച്ചയിലാണ്. വനിതയുടെ വീട്ടുകാർക്കൊപ്പമാണ് മകൻ.

മകൻ തന്നിൽ നിന്ന് അകന്നതിനെക്കുറിച്ച് വനിത മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. ആൺമക്കളെ സംബന്ധിച്ച് അമ്മയാണ് എല്ലാം. അമ്മ മറ്റൊരാളുടെ സ്വന്തമാകുന്നത് അവർക്ക് സഹിക്കില്ലെന്നാണ് വനിത പറഞ്ഞത്. പെൺമക്കൾ തനിക്ക് സുഹൃത്തുക്കളെ പോലെയാണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും. മക്കളെ ഒറ്റയ്ക്ക് വളർത്തുകയെന്ന ബുദ്ധിമുട്ടാണെങ്കിലും മക്കളാണ് ഡ്രെെവിം​ഗ് ഫോഴ്സ്. ഒറ്റയ്ക്കുള്ള ജീവിതം പലപ്പോഴും വിരസമാണെന്നും വനിത അന്ന് പറഞ്ഞു.

ഒന്നിലേറെ തവണ എന്തിന് വിവാഹം കഴിച്ചു എന്ന ചോദ്യത്തിന് വനിത മറുപടി നൽകിയിരുന്നു. ലിവിം​ഗ് ടു​ഗെദറിനേക്കാളും വിവാഹത്തിന് താൻ പ്രാധാന്യം നൽകിയിരുന്നു. കുഞ്ഞുങ്ങൾ വേണമെന്നുണ്ടായിരുന്നു. അതിനാലാണ് വീണ്ടും വീണ്ടും വിവാഹമെന്ന സങ്കൽപ്പത്തിൽ വിശ്വസിച്ചതെന്നും വനിത വിജയകുമാർ തുറന്ന് പറഞ്ഞു. ബി​ഗ് ബോസ് തമിഴ് ഷോയിലും വനിത മത്സരാർത്ഥിയായി വന്നിരുന്നു.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X