»   » വാപ്പച്ചി ഒരുപാട് വിമര്‍ശിക്കാനും പുകഴ്ത്താനുമൊന്നും നില്‍ക്കില്ല, സത്യസന്ധമായി പറയും; ദുല്‍ഖര്‍

വാപ്പച്ചി ഒരുപാട് വിമര്‍ശിക്കാനും പുകഴ്ത്താനുമൊന്നും നില്‍ക്കില്ല, സത്യസന്ധമായി പറയും; ദുല്‍ഖര്‍

Posted By: Rohini
Subscribe to Filmibeat Malayalam

കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിയാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്ന തരത്തില്‍ വാര്‍കത്തകളുണ്ടായിരുന്നു. മമ്മൂട്ടി തിരക്കഥ വായിച്ച് ഓകെ പറഞ്ഞതിന് ശേഷം മാത്രമേ ദുല്‍ഖര്‍ കരാറൊപ്പ് വയ്ക്കൂ എന്നൊക്കെയായിരുന്നു കിംവദന്തികള്‍. എന്നാല്‍ അത്തരം വാര്‍ത്തകളൊക്കെ അപ്പോള്‍ തന്നെ മമ്മൂട്ടിയും ദുല്‍ഖറും പിഴിതെറിഞ്ഞു.

ഞാന്‍ വിളിച്ചാല്‍ എന്ത് തിരക്കുണ്ടെങ്കിലും മോഹന്‍ലാല്‍ പറന്നുവരും എന്ന് മമ്മൂട്ടി, എന്നിട്ട് വന്നോ?

ഇപ്പോഴിതാ ദുല്‍ഖര്‍ പറയുന്നു, തന്റെ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ വാപ്പച്ചി ഇടപെടാറില്ല എന്ന്. ജോമോന്റെ വിശേഷങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

വിന്‍സെന്റിനെ പോലെയാണോ മമ്മൂട്ടി

വിന്‍സന്റ് - ജോമോനില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് മമ്മൂട്ടി - ദുല്‍ഖര്‍. എന്നാല്‍ സ്‌നേഹം എന്ന എലിമെന്റ് എല്ലാ അച്ഛന്‍ - മകന്‍ ബന്ധത്തിലും ഒരു പോലെയല്ലേ എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

വാപ്പച്ചി സിനിമ കണ്ടോ

ഇല്ല, വാപ്പച്ചി ജോമോന്റെ സുവിശേഷങ്ങള്‍ കണ്ടിട്ടില്ല. രഞ്ജിത്ത് ചിത്രമായ പുത്തന്‍ പണത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വാപ്പച്ചി. തിരക്ക് കഴിഞ്ഞിട്ട് ഒരുമിച്ച് സിനിമ കാണണം.

സത്യസന്ധമായി പറയും

വാപ്പച്ചി ഒരുപാട് എന്നെ വിമര്‍ശിക്കാനും പുകഴ്ത്താനുമൊന്നും നില്‍ക്കാറില്ല. സത്യസന്ധമായി അഭിപ്രായം പറയുകയേയുള്ളൂ എന്ന് ദുല്‍ഖര്‍ പറയുന്നു.

ഇടപെടാറില്ല

എന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ അദ്ദേഹം ഇടപെടാറില്ല എന്നും ദുല്‍ഖര്‍ വ്യക്തമാക്കി

English summary
Vappachi will not interfere in my professional career says Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam