»   » അമ്മയുടെ യോഗത്തിലെ താരസെല്‍ഫി, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വരദ !

അമ്മയുടെ യോഗത്തിലെ താരസെല്‍ഫി, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വരദ !

Posted By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വരദ. പ്രണയത്തിലെ ലക്ഷ്മിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലല്ലോ, അത്രമേല്‍ സ്വീകാര്യതയായിരുന്നു ആ സീരിയലിലൂടെ താരത്തിന് ലഭിച്ചത്. പ്രണയം സീരിയലിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയിലാണ് കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിനായി വരദ സീരിയലില്‍ നിന്നും ഇടവേള എടുത്തത്.

സീരിയലിന് ഇടവേള നല്‍കിയിരിക്കുകയാണെങ്കിലും ഫേസ്ബുക്കില്‍ ഏറെ സജീവമാണ് വരദ. ജിഷിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷങ്ങള്‍ക്കകമാണ് വരദയുടെ ചിത്രങ്ങള്‍ വൈറലാവുന്നത്. അമ്മയുടെ മീറ്റിങ്ങിനിടയില്‍ സഹതാരങ്ങളുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത താരത്തിന് രൂക്ഷവിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

അമ്മയുടെ മീറ്റിങ്ങിനിടയിലെ സെല്‍ഫി

അമ്മയുടെ മീറ്റിങ്ങിനിടയില്‍ സഹതാരങ്ങളുമൊത്തുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വരദയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തതിനെക്കുറിച്ചാണ് വിമര്‍ശനം. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി താരവും രംഗത്തെത്തിയിട്ടുണ്ട്.

പ്രതികരിക്കാതിരുന്നതിനെക്കുറിച്ച്

സിനിമാ ഇന്‍ഡസ്ട്രിയില്‍ വളരെ ചെറിയൊരു ആര്‍ട്ടിസ്റ്റാണ് താനെന്ന് വരദ പറയുന്നു. ഒരാള്‍ ഒറ്റയ്ക്കിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇത്. നടി പോലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും താരം പറയുന്നു.

ചര്‍ച്ച ചെയ്തിട്ട് കാര്യമുണ്ടെന്ന് വിശ്വസിക്കുന്നില്ല

ആക്രമിക്കപ്പെട്ട നടി പോലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുന്നുമുണ്ട്. പ്രതിയെ കണ്ടുപിടിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും വരദ പറയുന്നു.

മറ്റുള്ളവര്‍ക്ക് മാതൃക

ആക്രമിക്കപ്പെട്ട നടിയുടെ മനോധൈര്യവും ആത്മവിശ്വാസവും മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാക്കാവുന്നതാണ്. തനിക്കാണ് ഇത്തരമൊരു അവസ്ഥ വന്നതെങ്കില്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും താരം പറയുന്നു.

പ്രശ്‌നമെന്താണെന്ന് മനസ്സിലാവുന്നില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ഫോട്ടോ ഷൂട്ട് ചെയ്തു, ഇന്റര്‍വ്യൂ കൊടുത്തു, ഏറ്റെടുത്തിരുന്ന സിനിമ ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് തനിക്ക് മനസ്സിലാവില്ലെന്നും താരം കുറിച്ചിട്ടുണ്ട്.

ട്രോളാന്‍ വരണ്ട

നടി ആക്രമിക്കപ്പെട്ട സമയത്ത് പ്രതികരിക്കാതെ ഇപ്പോള്‍ പ്രതികരിച്ചു എന്നും പറഞ്ഞ് ട്രോളാന്‍ വരേണ്ടെന്നും താരം പറയുന്നു. തനിക്ക് വന്ന കമന്റുകള്‍ക്കും മെസ്സേജുകള്‍ക്കുമുള്ള മറുപടിയാണിതെന്നും താരം കുറിച്ചിട്ടുണ്ട്.

English summary
Varada facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam