വരലക്ഷ്മി വീണ്ടും വില്ലത്തിയാവുന്നു! വിജയ് അല്ല മറ്റൊരു താരമാണ് ഇത്തവണ നായകനായെത്തുന്നത്!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വരലക്ഷ്മി. പിതാവിന് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രിക്ക് മികച്ച സ്വീകരണമായിരുന്നു തുടക്കം മുതലേ ലഭിച്ചത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ നായിക മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരപുത്രി തയ്യാറായിരുന്നു. നായികാവേഷം മാത്രമല്ല വില്ലത്തിയായും തിളങ്ങിയിട്ടുണ്ട് വരുവെന്ന വരലക്ഷ്മി. ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം എന്ന കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധമുണ്ട് ഈ താരത്തിന്.

വിജയ് ചിത്രമായ സര്‍ക്കാരിലൂടെയായിരുന്നു വരലക്ഷ്മി തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. പോസിറ്റീവായാലും നെഗറ്റീവായാലും കഥാപാത്രം തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. എആര്‍ മുരുഗദോസ് ചിത്രമായ സര്‍ക്കാരിലെ അഭിനയത്തിന് നിറഞ്ഞ കൈയ്യടിയായിപുന്നു ലഭിച്ചത്. മികച്ച വില്ലത്തിക്കുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. ഈ സിനിമയ്ക്ക് ശേഷം വീണ്ടും വില്ലത്തിയാവാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. തമിഴിലല്ല തെലുങ്കിലാണ് അടുത്ത വരവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Varalakshmi

തെലുങ്കിന്റെ സ്വന്തം താരമായ നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. കെഎസ് രവികുമാറാണ് ചിത്രമൊരുക്കുന്നത്. വരലക്ഷ്മിയുടെ പിതാവായ ശരത്കുമാറിന് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. അച്ഛന് പിന്നാലെ മകളെയും അണിനിരത്തി സിനിമയൊരുക്കുമ്പോള്‍ അതും ചരിത്രമാവുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. വെല്‍വെറ്റ് നഗരം, നീയാ2, രാജ പാര്‍വൈ, കന്നിരാശി, കാറ്റേറി തുടങ്ങി നിരവദി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X