»   » മമ്മൂട്ടി ചിത്രം കസബ; വരലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പ്രത്യേകത വെളിപ്പെടുത്തി

മമ്മൂട്ടി ചിത്രം കസബ; വരലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പ്രത്യേകത വെളിപ്പെടുത്തി

By: Sanviya
Subscribe to Filmibeat Malayalam


തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണല്ലോ. മമ്മൂട്ടിയുടെ നായികയായാണ് അരങ്ങേറ്റം. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിലൂടെ.

ചിത്രത്തില്‍ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്. വരലക്ഷ്മി തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം പുറത്ത് വിട്ടത്.

varalakshmi-01

കമല എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗ്രാമത്തിലെ പ്രഭുവാണ് കമല. ഒരു നെഗറ്റീവ് കഥാപാത്രവുമായി അടുത്ത് നില്‍ക്കുന്നതാണ് വരലക്ഷ്മിയുടെ കഥാപാത്രമെന്നും പറയുന്നു. തമിഴ് നടന്‍ സമ്പത്താണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

രാജന്‍ സക്കറിയ എന്ന ഒരു സാധരണ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ കസബയില്‍ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാജന്‍ സക്കറിയ നേരിടുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ ഒരുപാട് സസ്‌പെന്‌സുകളും ട്വിസ്റ്റുകളുമുണ്ടെന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം മുപ്പത് കോടി ബോക്‌സ് ഓഫീസില്‍ നേടുമെന്നും കസബ ടീം പ്രതീക്ഷിക്കുന്നുണ്ട്.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Varalaxmi Sarathkumar Plays The Role Of A Don In Kasaba?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam