»   » മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതോടെ തന്നെ ചിത്രത്തെ കുറിച്ചുള്ള വലിയതോതിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയിയല്‍ നടന്നു കഴിഞ്ഞു.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിയ്ക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്ത് കുമാര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മമ്മൂട്ടി രക്ഷിക്കാനെത്തുന്ന കഥാപാത്രമാണ് വരലക്ഷ്മിയുടേത്. കസബയെ കുറിച്ച് കൂടുതലറിയൂ ചിത്രങ്ങളിലൂടെ

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

കേരള- കര്‍ണാടക ബോര്‍ഡറിലുള്ള ഒരു ഗ്രാമമാണ് കസബ. ഈ സ്ഥലത്തെ പശ്ചാത്തലമാക്കിയ വ്യത്യസ്തമായൊരു പൊലീസ് കഥയാണ് കസബ എന്ന ചിത്രം

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

രാജന്‍ സക്കറിയ എന്ന സിഐ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കസബ പൊലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി എത്തുന്ന രാജന്‍ സക്കറിയയുടെ കേസന്വേഷണമാണ് ചിത്രം

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

കമല എന്ന കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിയ്ക്കുന്നത്. രാജന്‍ സക്കറിയയുമായി അടുപ്പത്തിലാകുന്ന കമലയ്ക്ക്, അദ്ദേഹം അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്ന കേസില്‍ മര്‍മ പ്രധാനമായ ചില വിവരങ്ങള്‍ നല്‍കാനും സാധിയ്ക്കുന്നുണ്ട്.

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

സമ്പത്താണ് ചിത്രത്തിലെ പ്രതിനായകനായി എത്തുന്നത്. പരമേശ്വരന്‍ നമ്പ്യാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

നേഹ സെക്‌സാന, സിദ്ദിഖ്, ജഗദീഷ്, കലാഭവന്‍ നവാസ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

വിറപ്പിയ്ക്കുന്ന ഒത്തിരി കഥാപാത്രങ്ങളും സംഭാഷണങ്ങളും മലയാളത്തിന് നല്‍കിയ രണ്‍ജി പണിക്കറുടെ മകനാണ് നിഥിന്‍. ആ പ്രഭ നിഥിന്റെ ആദ്യ ചിത്രത്തിലുണ്ടാവും. ഷാജി കൈലാസിന്റെ സംവിധാന സഹായിയായിട്ടും നിഥിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

സമീര്‍ ഹാഖാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടി ചിത്രസംയോജനം നടത്തുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് രാഹുല്‍ രാജാണ്.

മമ്മൂട്ടിയെ സഹായിക്കാന്‍ വരലക്ഷ്മിയ്ക്ക് കഴിയും; കസബയുടെ കൂടുതല്‍ വിവരങ്ങള്‍

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് നിര്‍മിയ്ക്കുന്ന ചിത്രം ജൂലൈ ഏഴിന് തിയേറ്ററുകളിലെത്തും

English summary
Varalaxmi Sarathkumar, the popular Tamil actress is making her Malayalam movie debut with the upcoming Mammootty movie, Kasaba. Varalaxmi is the daughter of popular South Indian actor turned politician, Sarathkumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam