»   » ആരാധക പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മാസ്റ്റര്‍പീസ്, കാത്തിരിക്കാനാകില്ലെന്ന് വരലക്ഷ്മിയും!

ആരാധക പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മാസ്റ്റര്‍പീസ്, കാത്തിരിക്കാനാകില്ലെന്ന് വരലക്ഷ്മിയും!

Posted By:
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദറിന് ശേഷം ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജ എന്ന മാസ് ചിത്രത്തിന് ശേഷം അജയ് വാസുദേസ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസും ഒരു മാസ് ആക്ഷന്‍ ചിത്രമാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണിത്.

ചിത്രീകരണം അവസാനിപ്പിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് വിശാല്‍! വില്ലനായത് മോഹന്‍ലാല്‍?

മുന്നില്‍ നിന്ന് നയിക്കാൻ മമ്മൂട്ടി, കട്ടയ്ക്ക് നില്‍ക്കാൻ പൃഥ്വിരാജ്! ഇക്കുറി ക്രിസ്തുമസ് പൊളിക്കും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റര്‍ പീസിനായി താരങ്ങളും കാത്തിരിപ്പിലാണ്. ചിത്രത്തേക്കുറിച്ചുള്ള തന്റെ ആവേശം ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിനായി കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കി വരലക്ഷ്മി ശരത്കുമാറും രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കവച്ചുകൊണ്ടായിരുന്നു വരലക്ഷ്മിയുടെ കമന്റ്. നൂറിലധികം ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുര്‍ത്തിയാക്കിയത് പ്രധാന ലൊക്കേഷനായി കൊല്ലം ഫാത്തിമ മാത കോളേജിലായിരുന്നു.

കാത്തിരിക്കാന്‍ വയ്യ

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂക്ക സാറിന് നന്ദിയുണ്ട്. വലിയ റിലീസായി ഡിസംബര്‍ 21ന് ചിത്രം തിയറ്ററിലെത്തുകയാണ്. കാത്തിരിക്കാന്‍ വയ്യെന്നും വരലക്ഷ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു. സംവിധായകന്‍ അജയ് വാസുദേവിന്റേയും മറ്റ് താരങ്ങളുടേയും പേരും താരം ഫേസ്ബുക്കില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പോലീസ് ഓഫീസര്‍

മൂന്ന് നായികമാരുള്ള ചിത്രത്തില്‍ പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് വരലക്ഷ്മി എത്തുന്നത്. ഭവാനി ദുര്‍ഗ ഐപിഎസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍ എന്നിവാരാണ് മറ്റ് രണ്ട് നായികമാര്‍.

മമ്മൂട്ടി ചിത്രത്തിലൂടെ

വരലക്ഷ്മിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് മാസ്റ്റര്‍പീസ്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്മിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. കസബയില്‍ ശക്തമായ ഒരു കഥാപാത്രത്തെയായിരുന്നു വരലക്ഷ്മി അവതരിപ്പിച്ചത്.

ഉണ്ണി മുകുന്ദനും

ജോണ്‍ തെക്കന്‍ എന്ന ഇന്‍സ്‌പെക്ടര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദനും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് ഉണ്ണിയെ ആവേശഭരിതനാക്കുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനത്തേയും താരം പ്രകീര്‍ത്തിക്കുന്നുണ്ട്.

കുഴപ്പക്കാരനായ അധ്യാപകന്‍

കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന അവരേക്കാള്‍ കുഴപ്പക്കാരനായ ഇംഗ്ലീഷ് പ്രഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്.

ഫേസ്ബുക്ക് പോസ്റ്റ്

വരലക്ഷ്മി ശരത്കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
I can't wait for Masterpiece, says Varalakshmi Sarathkumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam