സുരേഷ് ഗോപിയും ശോഭനയും ദുല്‍ഖറും! വരനെ ആവശ്യമുണ്ട് ചിത്രത്തിലെ പുതിയ ഗാനം

By Midhun Raj

സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ശോഭനയും കല്യാണി പ്രിയദര്‍ശനും നായികമാരാകുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

varane avashyamund movie

അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങിയ മുല്ലപ്പൂവേ എന്നു തുടങ്ങുന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. ഹരിചരണന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മ വരികള്‍ എഴുതിയിരിക്കുന്നു. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ദുല്‍ഖര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫ ഖദീജ, ദിവ്യ മേനോന്‍, മീര കൃഷ്ണന്‍, എന്നിവര്‍ക്കും സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നുണ്ട്. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X