ഫഹദ് ഫാസില്‍-അമല്‍ നീരദ് കൂട്ടുകെട്ടിലെ വിസ്മയം! വരത്തന് മുന്നില്‍ തീവണ്ടിയുടെ പാളം തെറ്റും!
അമല്‍ നീരദ്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തിയ വരത്തന്‍ ബിഗ് ഹിറ്റായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സെപ്റ്റംബര്‍ 20 നായിരുന്നു ചിത്രം റിലീസിനെത്തിയത്. ആദ്യദിനം മുതല്‍ ഗംഭീര പ്രകടനം നടത്തിയ ചിത്രം ബോക്‌സോഫീസിലും വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ മൂന്ന് നാല് ദിവസം കഴിയുമ്പോഴെക്കും വരത്തന്‍ കേരളബോക്സീല്‍ പത്ത് കോടിയോളം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
റിലീസ് ദിവസം മുതല്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. നിലവില്‍ പ്രതിദിനം 28 ഓളം പ്രദര്‍ശനങ്ങളാണ് കൊച്ചി മള്‍ട്ടിപ്ലെക്‌സിലുള്ളത്. ആറ് ദിവസം കൊണ്ട് 46 ലക്ഷത്തിലെത്തി. ഒരു ദിവസത്തെ കൂടി കണക്കുകള്‍ വന്നാല്‍ വരത്തന്‍ 50 ലക്ഷമം ക്ലബ്ബിലേക്കാണ് എത്തുന്നത്.

സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ടൊവിനോ തോമസിന്റെ തീവണ്ടിയാണ് തൊട്ട് മുന്നില്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ചിത്രം. റിലീസിനെത്തി 18 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തീവണ്ടിയെക്കാള്‍ അതിവേഗ യാത്രയാണ് വരത്തന്‍ കാഴ്ച വെക്കുന്നത്. അതിനാല്‍ തീവണ്ടിയെ മറികടക്കാന്‍ വരത്തന് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ാന്നാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 ന് വരത്തന്‍ യുഎഇ/ജിസിസി രാജ്യങ്ങളിലേക്ക് കൂടി റിലീസ് ചെയ്യുകയാണ്. ഇതോടെ വരും ദിവസങ്ങളില്‍ കോടികള്‍ വാരിക്കൂട്ടാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ ഉറപ്പായി.


Click it and Unblock the Notifications