വരത്തനിലൂടെ ഫഹദ് ഫാസില്‍ മിന്നിച്ചു! കൊച്ചുണ്ണിയ്ക്ക് തോല്‍പ്പിക്കാന്‍ കഴിയുമോ?അതിനൊപ്പം വിവാദങ്ങളും

Recommended Video

വരത്തനെതിരെ കേസ് | filmibeat Malayalam

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ സിനിമയാണ് വരത്തന്‍. ഈ വര്‍ഷം റിലീസിനെത്തുന്ന ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിച്ച വരത്തന് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. റിലീസ് ദിവസം മുതല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്.

തിയറ്ററുകളില്‍ മാത്രമല്ല ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ബാംഗ്ലൂര്‍ സെന്ററുകളിലും റെക്കോര്‍ഡുകള്‍ മറികടന്നാണ് വരത്തന്റെ യാത്ര. ഈ വര്‍ഷം കുറഞ്ഞ സമയത്തിനുള്ളില്‍ ഉയരങ്ങളിലേക്ക് എത്താന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. അതിനിടെ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി വന്നിരിക്കുകയാണ്.

വരത്തന്റെ റിലീസ്

വരത്തന്റെ റിലീസ്

വലിയ പ്രമോഷനോ പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കുന്നതോ റിലീസിന് മുന്‍പ് വരത്തന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ സെപ്റ്റംബര്‍ 20 ന് റിലീസിനെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. കേരളബോക്സോഫീസിലെ പോലെ കൊച്ചി മള്‍ട്ടിപ്ലെക്സിലും വമ്പന്‍ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. വരത്തന് പിന്നാലെ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തിരുന്നെങ്കിലും വരത്തനെ കാര്യമായി ബാധിച്ചിരുന്നില്ല. തൊട്ട് മുന്‍പെത്തിയ ടൊവിനോ തോമസിന്റെ തീവണ്ടിയുടെ റെക്കോര്‍ഡാണ് ചിത്രം അതിവേഗം മറികടന്നായിരുന്നു വരത്തന്റെ യാത്ര.

 ഒരു കോടി ക്ലബ്ബിലെത്തി

ഒരു കോടി ക്ലബ്ബിലെത്തി

ഏഴ് ദിവസങ്ങള്‍ കൊണ്ട് അമ്പത് ലക്ഷം ക്ലബ്ബിലെത്തിയ വരത്തന്‍ കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ഒരു കോടി ക്ലബ്ബിലെത്തിയിരുന്നു. 14 ദിവസം കൊണ്ടായിരുന്നു വരത്തന്‍ ഈ നേട്ടം. മള്‍ട്ടിപ്ലെക്സില്‍ മാത്രമല്ല ബാഗ്ലൂര്‍ സെന്ററില്‍ നിന്നും വരത്തന്‍ ഒരു കോടി മറികടന്നിരിക്കുകയാണ്. ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്. റിലീസിനെത്തി 13 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ അപൂര്‍വ്വ നേട്ടം. മുന്‍പ് ദൃശ്യം, പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, പുലിമുരുകന്‍ എന്നീ സിനിമകളാണ് ബാംഗ്ലൂരില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ നേടിയ സിനിമകള്‍.

വരത്തന്‍ യാത്ര തുടരുന്നു..

വരത്തന്‍ യാത്ര തുടരുന്നു..

റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോഴും വരത്തന്‍ ഇപ്പോഴും നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. നിലവില്‍ 4 ഷോ ആണ് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ വരവോടെയാണ് വരത്തന്റെ പ്രദര്‍ശനം കുറഞ്ഞത്. എന്നാല്‍ അതിലും മിന്നുന്ന പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. 32 ദിവസം കഴിയുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1 കോടി 43 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്. ഈ വര്‍ഷം ഇവിടെ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

സുഡാനിയെ മറികടന്നു

സുഡാനിയെ മറികടന്നു

ഈ വര്‍ഷം തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല പ്രകടനം നടത്തിയ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സിനിമയുടെ കളക്ഷനെയും വരത്തന്‍ മറികടന്നു. അതുപോലെ തന്നെ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ സ്വന്തമാക്കിയ കളക്ഷനെയും മറികടക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദൂരമെത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ പ്രതിസന്ധി

പുതിയ പ്രതിസന്ധി

നല്ല പ്രകടനം നടത്തി സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിനിടെ വരത്തനെ തേടി പുതിയൊരു വിവാദമെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം നോട്ടീസ് ലഭിച്ചിട്ടുണ്ട്. സിനിമയില്‍ തങ്ങളുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 'പാപ്പാളി' കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നടപടി. എറണാകുളം മുന്‍സിഫ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ,ിനിമയുടെ സംവിധായകന്‍ അമല്‍ നീരദ്, നിര്‍മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി.

സിനിമയുടെ നിര്‍മാണം

സിനിമയുടെ നിര്‍മാണം

നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമിട്ടത് വരത്തിനിലൂടെയായിരുന്നു. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ാന്നാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ കോടികള്‍ വാരിക്കൂട്ടുമ്പോള്‍ വരത്തന്റെ വിജയം ഫഹദിന് ശരിക്കും ആഘോഷിക്കാം. ഉടന്‍ തന്നെ മറ്റ് സിനിമകളിലൂടെ നസ്രിയയും ഫഹദും വീണ്ടുമൊന്നിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X