ഒടുവില്‍ ഫഹദ് ഫാസില്‍ മമ്മൂട്ടിയെയും ടൊവിനോയെയും തോല്‍പ്പിച്ചു! വരത്തന്‍ ബോക്‌സോഫീസില്‍ മിന്നിച്ചു!

Recommended Video

ഫഹദ് മമ്മൂട്ടിയെയും ടൊവിനോയെയും തോല്‍പ്പിച്ചു | filmibeat Malayalam

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം വരാനിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കേരളത്തില്‍ നാശം വിതച്ച പ്രളയത്തിന് ശേഷം സെപ്റ്റംബറോട് കൂടിയാണ് സിനിമകള്‍ റിലീസിനെത്തിയത്. പൃഥ്വിരാജ് ചിത്രം രണം, ടൊവിനോ തോമസിന്റെ തീവണ്ടി എന്നിവ ആദ്യ ആഴ്ചകളില്‍ റിലീസിനെത്തിയിരുന്നു.

സെപ്റ്റംബര്‍ പകുതിയോടെ മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ബിജു മേനോന്റെ പടയോട്ടം, ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്നീ സിനിമകളും റിലീസിനെത്തി. ഇതില്‍ പൃഥ്വിരാജ്, മമ്മൂട്ടി ചിത്രങ്ങള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ നല്‍കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. എന്നാല്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും വമ്പന്‍ ഹിറ്റായി വരത്തനും തീവണ്ടിയും പറപറക്കുകയാണ്. കളക്ഷനില്‍ വലിയ ഉയരങ്ങളില്‍ ഇരു സിനിമകളും എത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

 വരത്തന്‍ 50 ലക്ഷത്തിലെത്തി...

വരത്തന്‍ 50 ലക്ഷത്തിലെത്തി...

അമല്‍ നീരദ്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തിയ വരത്തന്‍ സെപ്റ്റംബര്‍ 20 നായിരുന്നു റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ ഗംഭീര പ്രകടനം നടത്തിയ ചിത്രം ബോക്സോഫീസിലും വലിയ തരംഗമാണ് തീര്‍ത്തിരിക്കുന്നത്. കേരള ബോക്‌സോഫീസില്‍ മാത്രമല്ല കൊച്ചി മള്‍ട്ടിപ്ലെക്സിലും റിലീസ് ദിവസം സിനിമയ്ക്ക്് നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. ഇത് കളക്ഷനില്‍ വ്യക്തമായി കാണാം. ഈ വര്‍ഷം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അമ്പത് ലക്ഷത്തിലെത്തിയ സിനിമ വരത്തനാണ്.

തീവണ്ടിയെ തകര്‍ത്തു..

തീവണ്ടിയെ തകര്‍ത്തു..

തൊട്ട് മുന്നേ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് വരത്തന്‍ അമ്പത് ലക്ഷത്തിലെത്തിയത്. ഏഴ് ദിവസങ്ങള്‍ കൊണ്ടാണ് വരത്തന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അമ്പത് ലക്ഷം ക്ലബ്ബിലെത്തിയത്. എന്നാല്‍ തീവണ്ടി 8 ദിവസം കൊണ്ടായിരുന്നു ഈ സ്ഥാനത്ത് എത്തിയിരുന്നത്. ഇപ്പോഴും ഇരു സിനിമകളും നല്ല രീതിയില്‍ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പ്രദര്‍ശനം തുടരുകയാണ്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വരത്തന്‍ മുന്നോട്ട് തന്നെ...

വരത്തന്‍ മുന്നോട്ട് തന്നെ...

നിലവില്‍ വരത്തന് 25 ഓളം പ്രദര്‍ശനങ്ങളാണ് പ്രതിദിനം ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ചകളില്‍ ഏകദേശം പത്ത് ലക്ഷത്തിനടുത്ത് വരെ ഓരോ ദിവസവും വരത്തന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സ്വന്തമാക്കിയിരുന്നു. ആദ്യ നാല് ദിവസം കൊണ്ട് 32.45 ലക്ഷമായിരുന്ന സിനിമ 7 ദിവസം കൊണ്ട് 53.42 ലക്ഷവും, 9 ദിവസം കഴിയുമ്പോള്‍ 65 ലക്ഷത്തിലും എത്തിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും വരത്തന് ആളുകള്‍ കൂടി വരുന്നതിനാല്‍ പ്രദര്‍ശനത്തില്‍ മാറ്റമൊന്നുമില്ല. വരും ദിവസങ്ങളില്‍ വലിയൊരു റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു കോടി ക്ലബ്ബിലേക്ക്

ഒരു കോടി ക്ലബ്ബിലേക്ക്

ശനി, ഞായര്‍ ദിവസങ്ങള്‍ കഴിയുമ്പോഴേക്കും വരത്തന്‍ വലിയൊരു സംഖ്യ സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് മാത്രമല്ല ഈ വര്‍ഷം ഏറ്റവും വേഗം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയിലെത്തിയ സിനിമയായി വരത്തന്‍ മാറും. എത്ര ദിവസം കൊണ്ട ഈ ലക്ഷ്യത്തിലെത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. റിലീസിനെത്തി 18 ദിവസം കൊണ്ടായിരുന്നു തീവണ്ടി കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടിയിലെത്തിയത്. ആ റെക്കോര്‍ഡും വരത്തന്‍ പൊട്ടിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി.

വിദേശത്തേക്കും എത്തിച്ചു

വിദേശത്തേക്കും എത്തിച്ചു

കേരളത്തില്‍ എത്തി ഒരാഴ്ച കഴിയുമ്പോഴേക്കും വിദേശത്തേക്കും വരത്തന്‍ എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 27 നാണ് വരത്തന്‍ യുഎഇ/ജിസിസി രാജ്യങ്ങളിലേക്ക് കൂടി റിലീസ് ചെയ്തത്. കേരളത്തില്‍ നല്ല പ്രകടനം കാഴ്ച വെക്കുന്ന സിനിമയാണെന്നുള്ളതും ആദ്യം മുതല്‍ വന്ന പോസീറ്റിവ് റിവ്യൂസും വിദേശത്ത് നിന്നും വരത്തനെ ഹിറ്റാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ാന്നാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 കോടികള്‍ പെട്ടിയില്‍

കോടികള്‍ പെട്ടിയില്‍

കേരള ബോക്‌സോഫീസില്‍ ഇതിനകം കോടികളാണ് വരത്തന്‍ വാരിക്കൂട്ടിയിരിക്കുന്നത്. ആദ്യ മൂന്ന് നാല് ദിവസം കഴിയുമ്പോഴെക്കും വരത്തന്‍ കേരളബോക്സീല്‍ നിന്ന് പത്ത് കോടിയോളം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം സെന്ററിലെ കളക്ഷന്‍ തന്നെ വലിയ റെക്കോര്‍ഡാണ്. ഒക്ടോബറോട് കൂടി കായംകുളം കൊച്ചുണ്ണിയടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. അതിനുള്ളില്‍ കോടികള്‍ പെട്ടിയിലാക്കാന്‍ സിനിമയ്ക്ക് കഴിയും.

 തീവണ്ടിയും തകര്‍ത്തോടുന്നു..

തീവണ്ടിയും തകര്‍ത്തോടുന്നു..

ഫെല്ലിനി ടിപി സംവിധാനം ചെയ്ത തീവണ്ടി സെപ്റ്റംബര്‍ 7 നായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴും നിറഞ്ഞ സദസിലാണ് തീവണ്ടി പ്രദര്‍ശനം തുടരുന്നത്. കേരള ബോക്‌സോഫീസിലെ കണക്കുകള്‍ വന്നിട്ടില്ലെങ്കിലും കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 18 ദിവസം കൊണ്ട് ഒരു കോടിയിലെത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X