ഫഹദിനുവേണ്ടി പാടുന്നത് നസ്രിയ! വരത്തന്‍ വേറെ ലെവലാണ്!!

By Desk

ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍.ചിത്രം പ്രദര്‍ശനത്തിനെത്തി നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.വരത്തനായി ഏറെ നാളായി കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.ആക്ഷനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ അണിയറവിശേഷങ്ങള്‍ അറിയാന്‍ അത്രമേല്‍ ആവശമാണ് പ്രേക്ഷകര്‍ കാണിക്കുന്നത്.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും,ഫഹദ് കലിപ്പ് ലുക്കില്‍ എത്തിയ ടീസറും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വരത്തനില്‍ നസ്രിയ ഒരു ഗാനം ആലപിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലായി ചിത്രവുമായി ബന്ധപെട്ട് വന്നിരിക്കുന്ന വാര്‍ത്ത.ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യം ആണ് ഇക്കാര്യം പുറത്തുവിട്ടത്.റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയിലുള്ള നസ്രിയയുടെ ചിത്രം 'വരത്തനിലെ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ്' എന്ന കുറിപ്പോടെയാണ് സുഷിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.എന്നാല്‍ ഗാനത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.ഇതിനുമുന്‍പ് സലാല മൊബൈല്‍സ് എന്ന ചിത്രത്തില്‍ നസ്രിയ ഒരു ഗാനം ആലപിച്ചിരുന്നു.ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ച ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

nazriya nazim

ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.നവാഗതരായ സുഹാസ്-ഷറഫു എന്നിവരുടേതാണ് തിരക്കഥ.വാഗമണ്‍, ദുബായ്, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ആഗസ്ത് 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X