ലിപ് ലോക്കും മാസും ചേര്‍ന്നപ്പോള്‍ രണ്ട് ഹിറ്റ്! ടൊവിനോയും ഫഹദും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം!!

ഈ വര്‍ഷം മികച്ച സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കിടിലന്‍ പ്രകടനം നടത്തിയ സിനിമകള്‍ ചുരുക്കമായിരുന്നു. ജൂണ്‍ മാസത്തിലെത്തിയ മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ബ്ലോക്ബസ്റ്റര്‍ മൂവിയായി മാറിയിരുന്നു. പിന്നാലെ പൃഥ്വിരാജിന്റെ കൂടെ എന്ന ചിത്രവും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമകളെല്ലാം സെപ്റ്റംബര്‍ ഒക്ടോബറോട് കൂടിയാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. അതില്‍ ടൊവിനോ തോമസിന്റെ തീവണ്ടി, ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്നീ സിനിമകള്‍ ഗംഭീര പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. പുതിയ റെക്കോര്‍ഡുകളിലേക്കുള്ള സിനിമകളുടെ യാത്ര എങ്ങനെയാണെന്ന് നോക്കാം.

 തീവണ്ടി

തീവണ്ടി

ഫെല്ലിനി ടിപി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി സെപ്റ്റംബര്‍ 7 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പുകവലിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെയടക്കം എല്ലാവരെയും വളരെയധികം സ്വാധീനിച്ചിരുന്നു. പുതുമുഖം സംയുക്ത മേനോനാണ് നായിക. ടൊവിനോയുടെ ലിപ് ലോക്കും പ്രണയവുമെല്ലാം ഉള്‍പ്പെടുത്തി എത്തിയിരിക്കുന്ന തീവണ്ടി ഇപ്പോഴും തകര്‍ത്തോടി കൊണ്ടിരിക്കുകയാണ്. കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്സിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

കളക്ഷന്‍ റിപ്പോര്‍ട്ട്

കളക്ഷന്‍ റിപ്പോര്‍ട്ട്

മികച്ച തുടക്കം ലഭിച്ച തീവണ്ടി ഓരോ ദിവസം കഴിയുംതോറും വലിയ ഉയരങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തിയ ആദ്യ മൂന്ന് ദിവസം കൊണ്ട് 22.01 ലക്ഷമായിരുന്നു തീവണ്ടി സ്വന്തമാക്കിയത്. മൂന്ന് ദിവസം കൊണ്ട് ഇത്രയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന സിനിമ അടുത്തൊന്നും ഉണ്ടായിട്ടില്ല. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് സിനിമയുടെ കളക്ഷന്‍ സൂചിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീടുള്ള ദിവസങ്ങളിലും തീവണ്ടിയ്ക്ക് ലഭിച്ചിരുന്നു.

 അതിവേഗം 50 ലക്ഷം

അതിവേഗം 50 ലക്ഷം

ആദ്യ ഏഴ് ദിവസങ്ങള്‍ കഴിയുമ്പോള്‍ 47.89 ലക്ഷമായിരുന്നു മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്. ഏട്ടാം ദിവസം 50 ലക്ഷം സ്വന്തമാക്കിയാണ് തീവണ്ടിയുടെ യാത്രയ്ക്ക് സ്പീഡ് കൂടിയത്. ഈ വര്‍ഷം ഒരാഴ്ച കൊണ്ട് ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയ ആദ്യ ചിത്രമെന്ന റെക്കോര്‍ഡും ഇതോടെ തീവണ്ടി കരസ്ഥമാക്കി. പത്ത് ദിവസമെത്തുമ്പോള്‍ 69.5 ലക്ഷമായിരുന്നു സിനിമയുടെ കളക്ഷന്‍. ഈ സമയത്തും 23 ഓളം ഷോ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും തീവണ്ടിയ്ക്ക് ലഭിച്ചിരുന്നു.

ഒരു കോടിയിലേക്ക്

ഒരു കോടിയിലേക്ക്

നിറഞ്ഞ സദസില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന തീവണ്ടിയുടെ കേരള ബോക്സോഫീസിലെ കണക്കുകള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും ബോക്‌സോഫീസിനെ കിടുക്കിയെന്ന് പറയാം. മള്‍ട്ടിപ്ലെക്‌സില്‍ 18 ദിവസം കൊണ്ട് ഒരു കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. പതിനേഴ് ദിവസം കൊണ്ട് 99.41 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കുറഞ്ഞ ദിവസം കൊണ്ട് അതിവേഗം റെക്കോര്‍ഡുകള്‍ മറികടന്ന് തീവണ്ടി വലിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീവണ്ടിയ്ക്ക് പിന്നാലെ തന്നെ ഫഹദ് ഫാസിലിന്റെ വരത്തനുമുണ്ട്.

വരത്തനും മോശമല്ല

വരത്തനും മോശമല്ല

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച വരത്തന്‍ സെപ്റ്റംബര്‍ 20 നായിരുന്നു റിലീസിനെത്തിയത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന സിനിമ റിലീസ് ദിവസം മുതല്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. കേരള ബോക്‌സോഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.

 പത്ത് കോടിയോളം

പത്ത് കോടിയോളം

ആദ്യ മൂന്ന് നാല് ദിവസം കഴിയുമ്പോഴെക്കും വരത്തന്‍ കേരളബോക്‌സീല്‍ പത്ത് കോടിയോളം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം സെന്ററിലെ കളക്ഷന്‍ മാത്രം 46 ലക്ഷത്തിനടുത്ത് എത്തിയിട്ടുണ്ട്. ഞായറും ശനിയും വന്നതോടെ തിയറ്ററുകളില്‍ ആളുകളുടെ എണ്ണം കൂടിയിരുന്നു. ഇത് ഈ ദിവസങ്ങളിലെ കളക്ഷന്‍ ഉയരാന്‍ സഹായിച്ചു. കേരള ബോക്സോഫീസിലെ പോലെ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്സിലും സിനിമയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്.

പ്രദര്‍ശനം ഉയര്‍ന്നു

പ്രദര്‍ശനം ഉയര്‍ന്നു

വരത്തന് നാലാം ദിവസമായപ്പോള്‍ കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 25 പ്രദര്‍ശനങ്ങളായി ഉയര്‍ത്തിയിരുന്നു. നാലാം ദിനം ഏകദേശം പത്ത് ലക്ഷത്തിനടുത്ത് എത്തിയ സിനിമ 9.12 ലക്ഷമാണ് സ്വന്തമാക്കിയത്. ഇതോടെ ആദ്യ നാല് ദിവസം കൊണ്ട് 32.45 ലക്ഷമായി. തീവണ്ടിയെക്കാള്‍ അതിവേഗ യാത്രയാണ് വരത്തന്‍ കാഴ്ച വെക്കുന്നത്. 8 ദിവസം കൊണ്ടാണ് തീവണ്ട് അമ്പത് ലക്ഷമെത്തിയതെങ്കില്‍ വരത്തന്‍ അതിന് മുന്‍പ് തന്നെ ആ ലക്ഷ്യം മറികടക്കും.

വമ്പന്‍ സിനിമകള്‍ വരുന്നു

വമ്പന്‍ സിനിമകള്‍ വരുന്നു

ഒക്ടോബറോട് കൂടി കായംകുളം കൊച്ചുണ്ണിയടക്കമുള്ള വമ്പന്‍ സിനിമകള്‍ റിലീസിനെത്തുകയാണ്. അതിനുള്ളില്‍ കോടികള്‍ വാരിക്കൂട്ടാന്‍ ഇരു സിനിമകള്‍ക്കും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. സെപ്റ്റംബര്‍ ആറിനെത്തിയ പൃഥ്വിരാജ് ചിത്രം രണം പരാജയമായിരുന്നു. വലിയ പ്രതീക്ഷകളുമായിട്ടെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ പ്രേക്ഷകരുടെ പിന്തുണ നേടാന്‍ കഴിഞ്ഞിരുന്നില്ല.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X