twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വരിക്കാശ്ശേരി മന മുസ്ലീം തറവാടായി!

    By Aswathi
    |

    വരിക്കാശ്ശേരി മന മലയാള സിനിമയുടെ ഒരു ഭാഗം തന്നെയായി മാറിയോ. മോഹന്‍ലാലിന്റെ തമ്പുരാന്‍ സിനിമകളുടെ മുഖ്യ ആകര്‍ഷണമാണ് ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന. ദേവാസുരം, ആറാം തമ്പുരാന്‍, നരസിഹം, മാടമ്പി ഒടുവില്‍ ഫ്രോഡും മോഹന്‍ ലാല്‍ വരിക്കാശ്ശേരി മനയുടെ ഉമ്മറക്കോലായിലിരുന്നു.

    നാലുകെട്ടും നടമുറ്റവും അകത്തളവും നീളമുള്ള ഉമ്മറക്കോലായും വലിയ മുറ്റവും..കാഴ്ചയില്‍ ഒരു ഹിന്ദു തറവാടിന് ഇണങ്ങുന്ന മന. എന്നാല്‍ ഇനി വരിക്കാശ്ശേരി മന ഒരു മുസ്ലീം തറവാടാകാന്‍ പോവുകയാണ്. ഇത് കേട്ട് മന ഏതോ മുസ്ലീം കുടുംബം വാങ്ങി എന്നൊന്നും തെറ്റിദ്ധരിക്കരുത്.

    varikkassery-mana

    ബെന്നി പി തോമസ് സംവിധാനം ചെയ്യുന്ന 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് വരിക്കാശ്ശേരി മന ഒരു മുസ്ലീം തറവാടാക്കി മാറ്റിയിരിക്കുന്നത്. 125 ല്‍ അധികം സിനിമകള്‍ ചിത്രീകരിച്ച മനയില്‍ ഒരെണ്ണം കൂടെ.

    ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം മലബാറിലെ ഒരു മുസ്ലീം കുടുംബത്തെ കുറിച്ചാണ് പറയുന്നത്. ജയറാമും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ആസിഫിന്റെ നായികയായി മീര നന്ദനും അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം വരിക്കാശ്ശേരി മനയില്‍ പുരോഗമിക്കുകയാണ്.

    English summary
    The celebrated palatial mansion in Northen Kerala, Varikkassery Mana which is one of the most used film location in Kerala is now wearing a different look.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X