വാരിക്കുഴിയിലെ കൊലപാതകം, മോഷന്‍ പോസ്റ്റര്‍ പുറത്ത്, കാണൂ

ചിത്രത്തിൽ അതിഥി വേഷത്തിൽ ജനപ്രിയ നടന്‍ന്മാരില്‍ ഒരാളും എത്തുന്നുണ്ട്.

നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'വാരിക്കുഴിയിലെ കൊലപാതകം'. നവാഗതനായ രാജേഷ് മിഥുല തിരകഥയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ ദിലീഷ് പോത്തനോടൊപ്പം അമിത് ചക്കാലക്കൽ, ഷമ്മി തിലകൻ, സുധീ കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കൂടാതെ ചിത്രത്തിൽ അതിഥി വേഷത്തിൽ ജനപ്രിയ നടന്‍ന്മാരില്‍ ഒരാളും എത്തുന്നുണ്ട്. ഇത് മോഹന്‍ലാലാണന്നു മുമ്പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

vari kuzhilea kolapathakam

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് 'വാരിക്കുഴിയിലെ കൊലപാതകം'. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.

ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസ് ബാനറില്‍ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകന്‍ എം എം കീരവാണി,ശ്രേയാ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂടെ ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X