twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി വാരിയന്‍ കുന്നത്തിന്റെ കുടുംബം!

    By Prashant V R
    |

    പൃഥ്വിരാജ് സുകുമാരന്‍-ആഷിക്ക് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാരിയംകുന്നനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അണിയറക്കാര്‍ സിനിമ പ്രഖ്യാപിച്ചിരുന്നത്.

    സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുളള എതിര്‍പ്പുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. വാരിയംകുന്നത്ത് മുഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പൃഥ്വിരാജിനും ആഷിക്ക് അബുവിനുമെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.

    പൃഥ്വിയ്ക്കും ആഷിക്കിനുമെതിരെ

    പൃഥ്വിയ്ക്കും ആഷിക്കിനുമെതിരെ അധിക്ഷേപവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറണമെന്നായിരുന്നു ചില സംഘടനകളും ആളുകളും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിനിമയുമായി മുന്‍പോട്ട് തന്നെ പോകാനുളള തീരുമാനത്തിലാണ് ആഷിക്ക് അബുവും ടീമും.

    Recommended Video

    Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran
    പൃഥ്വിരാജിനും ആഷിക്ക് അബുവിനും

    പൃഥ്വിരാജിനും ആഷിക്ക് അബുവിനും പിന്തുണയുമായി നേരത്തെ സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നേരത്തെ വാരിയന്‍കുന്നത്ത് മുഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണങ്ങളും ഏറിയിരുന്നു. ഇതിനെതിരെ വാരിയന്‍ കുന്നത്തിന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    വാരിയന്‍ കുന്നതിന്റെ

    വാരിയന്‍ കുന്നതിന്റെ പിന്‍തലമുറക്കാരായ ചക്കിപ്പറമ്പന്‍ ഫാമിലിയാണ് നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഭൂരിഭാഗം കമന്റുകളിലും കലാപകാരിയായും വര്‍ഗീയവാദിയായും ഹിന്ദുക്കളെ കൊന്നവനായുമൊക്കെയാണ് വാരിയന്‍കുന്നത്തിനെ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമനടപടിയെന്നാണ് ചക്കിപ്പറമ്പന്‍ ഫാമിലി പറയുന്നത്.

    അമ്മ ഹാപ്പി ആയിട്ടിരുന്നോ,അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍! വികാരനിര്‍ഭര കുറിപ്പുമായി സാഗര്‍അമ്മ ഹാപ്പി ആയിട്ടിരുന്നോ,അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍! വികാരനിര്‍ഭര കുറിപ്പുമായി സാഗര്‍

    അടുത്ത ദിവസം

    അടുത്ത ദിവസം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്മിറ്റി കൂടുമെന്ന് ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സിപി ഇബ്രാഹീം മാധ്യമങ്ങളെ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചത് പൃഥ്വിരാജ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രമാണെന്നും ഇബ്രാഹീം അറിയിച്ചു. പൃഥ്വിരാജ്-ആഷിക്ക് അബു ചിത്രത്തിന് പുറമെ മറ്റ് മൂന്ന് സംവിധായകര്‍ കൂടി വാരിയന്‍കുന്നത്തിന്റെ ജീവിതം ആസ്പദമാക്കി സിനിമയൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

    വാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവുംവാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും

    നാടകകൃത്തും സംവിധായകനുമായ

    നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര, പിടി കുഞ്ഞുമുഹമ്മദ്, അലി അക്ബര്‍ തുടങ്ങിയ സംവിധായകരാണ് സിനിമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേവിഷയത്തില്‍ നേരത്തെ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ചിരുന്നു. ഇതിന്റെ നാടകരൂപം തയ്യാറാക്കി അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു.

    സച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതംസച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം

    Read more about: prithviraj aashiq abu
    English summary
    variyankunnath kunjahamad haji's family reacted on cyber attack
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X