തത്സമയം ഒരു ഓഡിയോ റിലീസ്
മലയാളസിനിമയില്‍ പുതിയ ചരിത്രത്തിന് തുടക്കമിട്ട് സിനിമയുടെ ഓഡിയോ ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ' വര്‍ഷം 'എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസാണ് ശനിയാഴ്ച നടക്കുക.
മമ്മൂട്ടിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ മമ്മൂട്ടി ഡോട്ട് കോമിലൂടെ ചിത്രത്തിന്റെ ഓഡിയോ റിലീസ് ലൈവായി എല്ലാവര്‍ക്കും കാണാനാകും. ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 6.30 വരെ കൊച്ചി ഒബറോണ്‍ മാളിലെ സിനിമാക്‌സിലാണ് ചടങ്ങ്. ചിത്രത്തിന്റെ ട്രയ്‌ലര്‍ ലോഞ്ചും ഇതോടൊപ്പം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും.

കുടുംബപശ്ചാത്തലിലുളള കഥ പറയുന്ന ചിത്രമാണ് 'വര്‍ഷം'. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണിത്. ആശാ ശരത്, മമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
film malayalam varsham mammotty website live release മലയാളം സിനിമ വര്‍ഷം മമ്മൂട്ടി വെബ്സൈറ്റ് ഓഡിയോ റിലീസ്


Click it and Unblock the Notifications