വര്‍ഷവും ഇയ്യോബും ലിറ്റില്‍ സൂപ്പര്‍മാനും എത്തുന്നു
ആലസ്യം വിട്ടുണരുകയാണ് മലയാള സിനിമ. കഴിഞ്ഞ കുറച്ചു നാളുകളായി നല്ല മലയാളം സിനിമകള്‍ റിലീസ് ചെയ്യാതിരുന്നതിനെതിനെ തുടര്‍ന്ന് അന്യഭാഷാ ചിത്രങ്ങളായിരുന്നു ഇവിടെ തിയറ്ററുകള്‍ ഭരിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയര്‍, വിജയ് യുടെ കത്തി, വിശാലിന്റെ പൂജ എന്നിവയായിരുന്നു പ്രധാന റിലീസുകള്‍. ഇതോടൊപ്പം വന്ന മലയാള സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധ നേടാതെയും പോയി. അവസാനമായി റിലീസ ്‌ചെയ്ത ജയറാം ചിത്രമായ ഞങ്ങളുടെ വീട്ടിലെ അതിഥികളും ഏഴുനിലയില്‍ പൊട്ടി.
മമ്മൂട്ടിയുടെ വര്‍ഷം, ഫഹദിന്റെ ഇയ്യോബിന്റെ പുസ്തകം, വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നിവയാണ് ഈ ആഴ്ച തിയറ്ററിലെത്തുന്നത്. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയുടെ ഒരു കുടുംബചിത്രം എന്ന വിശേഷണവുമായിട്ടാണ് വര്‍ഷം എത്തുന്നത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രവാസി മലയാളിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആശാ ശരത്, മംമ്ത മോഹന്‍ദാസ്, ടി.ജി. രവി, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മഴയെത്തും മുന്‍പ്, സുകൃതം എന്നീ ചിത്രങ്ങളുടെ പാറ്റേണിലാണ് വര്‍ഷവും ഒരുക്കിയിരിക്കുന്നത്. എല്ലാ കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് മമ്മൂട്ടിയുടെ ഗെറ്റപ്പ്. മുന്‍പ് റിലീസ ്‌ചെയ്ത നാലഞ്ചു ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് മമ്മൂട്ടിയുടെ തിരിച്ചുവരവിനു സാധ്യമാകുന്ന ചിത്രമാണിത്. രഞ്ജിത്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
അമല്‍ നീരദും ഫഹദ് ഫാസിലും ചേര്‍ന്നു നിര്‍മിക്കുന്ന ഇയ്യോബിന്റെ പുസ്തകം ഒരു കാലഘട്ടത്തിലെ കഥയാണു പറയുന്നത് സ്വതന്ത്ര ഇന്ത്യ രൂപപ്പെട്ടതിനുശേഷവും കേരളം രൂപീകരിക്കുന്നതിനും ഇടയിലുള്ള കാലഘട്ടത്തിലെ മൂന്നാറിലെ തേയിലത്തോട്ടതൊഴിലാളികളുടെ കഥയാണിതില്‍ പറയുന്നത്. ഫഹദ് ഫാസില്‍, ലാല്‍, ജയസൂര്യ, പത്മപ്രിയ, ഇഷ ഷെര്‍വാണി എന്നിവരാണു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. കാമറയും അമല്‍ നീരദ് തന്നെയാണു കൈകാര്യം ചെയ്യുന്നത്.
കോടികള്‍ മുടക്കിയുള്ള ത്രീഡി ചിത്രമാണ് വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന്‍. മധു, രഞ്ജിത്ത്, പ്രവീണ, കക്ക രവി എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്ിക്കുന്നത്. പതിനൊന്നുകാരന്റെ അസാമാന്യ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മൂന്നു ചിത്രങ്ങളും ഈ ആഴ്ച എത്തുന്നതോടെ തിയറ്ററുകള്‍ വീണ്ടും ഉണരും.


Click it and Unblock the Notifications











