വാട്ട്‌സ് ആപ്പിലൂടെ വര്‍ഷം പെയ്തിറങ്ങി
സിനിമയുടെ പ്രമോഷനുവേണ്ടി ടെക്‌നോളജിയുടെ സാധ്യതകള്‍ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നാണ് 'വര്‍ഷം' സിനിമയുടെ അണിയറയിലുളളവരുടെ ശ്രമമെന്ന് തോന്നുന്നു. ആദ്യം ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ ഓഡിയോയും ടീസറും റിലീസായി. ഇപ്പോഴിതാ വാട്ട്‌സ് ആപ്പിലൂടെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
വര്‍ഷത്തിലെ 'കൂട്ടു തേടി' എന്ന ഗാനമാണ് തിരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍ക്ക് മമ്മൂട്ടി സ്വന്തം നമ്പരില്‍ നിന്നും അയച്ചുകൊടുത്ത് റിലീസ് ചെയ്തത്. വൈകിട്ട് 5.30 മുതല്‍ ഗാനം യൂ ട്യൂബില്‍ കാണാവുന്നതാണ്. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമാ ഗാനം വാട്ട്‌സ് ആപ്പിലൂടെ റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് താഴെ കമന്റ് ഇട്ടവരില്‍ നിന്ന് തിരഞ്ഞെടുത്ത പത്ത് നമ്പരിലേക്കാണ് ഗാനം അയച്ചുകൊടുത്തത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്. ചിത്രം അടുത്ത മാസം തിയേറ്ററിലെത്തും.


Click it and Unblock the Notifications











