മരിക്കാനുള്ള കൊതി തോന്നിത്തുടങ്ങിയാല്‍ ജീവിക്കാന്‍ ഒരു ധൈര്യമാ...
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'വര്‍ഷ'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി എന്ന നടനില്‍ പ്രേക്ഷകര്‍ക്കുള്ള ധൈര്യം തന്നെയാണ് ട്രെയിലറും. തൊണ്ണൂറുകളിലെ 'വാത്സല്യ'ത്തിലെയും 'വല്യേട്ടനി'ലെയുമൊക്കെ ചെറിയൊരു മുഖഭാവം മമ്മൂട്ടിയില്‍ കാണാന്‍ കഴിയുന്നതുപോലെ. തീര്‍ത്തുമൊരു സാധാരണ ചിത്രമെന്ന മുന്നറിയിപ്പാണ് വര്‍ഷം നല്‍കുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം ആശ ശരത്, മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പത്മസൂരി, സജിത മഠത്തില്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഒരുമിനിട്ടും 40 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മുഴവന്‍ മമ്മൂട്ടി എന്ന അഭിനയപ്രതിഭ തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. 'മുന്നറിയിപ്പി'ന് ശേഷം പെയ്യുന്ന 'വര്‍ഷം' തന്നെയായിരിക്കും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു വലിയ വര്‍ഷത്തിനു മുമ്പുള്ള ചാറ്റല്‍മഴയാണ് ട്രെയിലര്‍ എന്ന് പറഞ്ഞാലും തെറ്റില്ലെന്ന് തോന്നുന്നു.

കുടുംബപശ്ചാത്തലിലുളള കഥ പറയുന്ന ചിത്രമാണ് വര്‍ഷം. 'പുണ്യാളന്‍ അഗര്‍ബത്തീസി'ന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഓഡിയോ റിലീസും ഇന്നലെ (11-10-2014) തന്നെയായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയയാള്‍ ഇവിടെയൊരു വ്യവസായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് വര്‍ഷം എന്ന ചിത്രത്തില്‍ രഞ്ജിത്ത് പറയുന്നത്.
ചിത്രം ഒക്ടോബര്‍ 23 ന് റിലീസ് ചെയ്യും. മുപ്പത്തിയഞ്ച് വര്‍ഷത്തിനിടയില്‍ മമ്മൂട്ടിയുടെ വിവിധ ഭാവപ്പകര്‍ച്ചകള്‍ മലാളികള്‍ ആസ്വദിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് മമ്മൂട്ടി വര്‍ഷത്തിലെത്തുന്നതെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











