'വാര്‍ത്തകള്‍ ഇതുവരെ'യുമായി സിജു വില്‍സണ്‍ എത്തുന്നു! ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് നിവിന്‍ പോളി! കാണൂ

By Midhun

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് സിജുവില്‍സണ്‍. ചിത്രത്തില്‍ നിവിന്‍പോളിക്കൊപ്പം പ്രാധാന്യമുളെളാരു റോളിലായിരുന്നു സിജു എത്തിയിരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി ഡേയ്‌സിലൂടെയായിരുന്നു സിജു നായകനടനായി അരങ്ങേറിയത്.

ഹാപ്പി ഡേയ്‌സിനു ശേഷം തൊബാമ എന്ന ചിത്രത്തിലും സിജു നായക വേഷത്തിലെത്തിയിരുന്നു. തൊബാമയ്ക്ക് ശേഷം സിജു നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. നവാഗതനായ മനോജ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാര്‍ത്തകള്‍ ഇതുവരെയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

nivin pauly-siju wilson

നടന്‍ നിവിന്‍പോളിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും വാര്‍ത്തകള്‍ ഇതുവരെ എന്നാണ് അറിയുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സിജുവിനൊപ്പം നന്ദു, മാമുക്കോയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിജു തോമസും ജിബി പാറക്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ദോ ഐസക്ക് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആര്‍ ശ്രീജിത്ത് എഡിറ്റിങ്ങ് ചെയ്യുന്നു. മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകരിലൊരാളായ മെജോ ജോസഫാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X