സിജു വില്‍സനും വിനയ് ഫോര്‍ട്ടും ഒരുമിച്ചെത്തി! നൊസ്റ്റാള്‍ജിയ ഉണര്‍ത്തി വാര്‍ത്തകള്‍ ഇതുവരെയിലെ ഗാനം

മലയാളികളെ നൊസ്റ്റാള്‍ജിയയിലേക്ക് നയിക്കുന്ന ഗാനവുമായാണ് സിജു വില്‍സണും സംഘവും എത്തിയിട്ടുള്ളത്. വാര്‍ത്തകള്‍ ഇതുവരെയിലെ ആദ്യഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളികള്‍ കേള്‍ക്കാനാഗ്രഹിച്ചൊരു ഗാനവുമായാണ് ഇത്തവണ ഈ സംഘം എത്തിയിട്ടുള്ളത്. കേള്‍ക്കാം തകിലടികള്‍ എന്ന ഗാനരംഗത്ത് വിനയ് ഫോര്‍ട്ടും സിജു വില്‍സനും അഭിരാമി രാഘവനുമാണ് പ്രത്യക്ഷപ്പെടുന്നത്. പി ജയചന്ദ്രന്‍ ആലപിച്ച ഗാനം രചിച്ചത് കൈത്രപം ദാമോദരന്‍ നമ്പൂതിരിയാണ്. മെജോ ജോസഫാണ് ഈണം പകര്‍ന്നത്.

നാട്ടിന്‍പുറ കാഴ്ചകള്‍ മനോഹരമായി പകര്‍ത്തിയിരിക്കുകയാണ് ഗാനരംഗത്തില്‍. തൊണ്ണൂറുകളുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് വാര്‍ത്തകള്‍ ഇതുവരെ ഒരുങ്ങുന്നത്. നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമ കോമഡി ത്രില്ലറാണ്. സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അലന്‍സിയര്‍, നെടുമുടി വേണു, നന്ദു, മാമുക്കോയ തുടങ്ങി നിരവധി പേരാണ് അണിനിരന്നിട്ടുള്ളത്.

Siju Vilson

അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിനെ പരിചയപ്പെടുത്തിയ താരങ്ങള്‍ നിരവധിയാണ്. പ്രേമത്തിലൂടെ തുടക്കം കുറിച്ചവരില്‍ പലരും ഇന്ന് സ്വന്തമായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞു. പ്രേമത്തിലൂടെയാണ് സിജു വില്‍സണും ശ്രദ്ധ നേടിയത്. ഇടയ്ക്ക് തൊബാമ എന്ന ചിത്രത്തില്‍ നായകനായും ഈ താരമെത്തിയിരുന്നു. ഇടവേളയ്ക്ക് ശേഷം സിജു വീണ്ടും നായകവേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിവിന്‍ പോളിയായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. കൈതപ്രം രചിച്ച നൊസറ്റാള്‍ജിക്കായ ഗാനത്തിന്റെ വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X