പുതിയ ചിത്രത്തിനായി വേറിട്ടൊരു പ്രൊമോഷന്‍ രീതിയുമായി വരുണ്‍ ധവാന്‍! വീഡിയോ വൈറല്‍
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ താരമാണ് വരുണ്‍ ധവാന്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വരുണിനൊപ്പം ആലിയ ഭട്ട്,സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.
സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം ബോളിവുഡില്‍ തിരക്കേറിയ നായകനായി വരുണ്‍ ധവാന്‍ മാറിയിരുന്നു. തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളായിരുന്നു വരുണ്‍ ധവാന്‍ ബോളിവുഡില്‍ ചെയ്തിരുന്നത്. മെയിന്‍ തേരാ ഹീറോ, എബിസിഡി 2, ബദരീനാഥ് കി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളെല്ലം തന്നെ താരത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു.

വരുണ്‍ ധവാന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് സൂയി ധാഗ. അനുഷ്‌കാ ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് സൂയി ധാഗ. മഹാത്മാ ഗാന്ധിയുടെ മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രത്യയശാസ്ത്രത്തില്‍ നിന്നും പ്രേചോദനം ഉള്‍ക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിനു വേണ്ടി വരുണ്‍ ധവാന്‍ നടത്തിയ വ്യത്യസ്ഥമായൊരു പ്രൊമോഷന്‍ രീതി സമൂഹാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സൈക്കിള്‍ ചവിട്ടി മംബൈയിലെ ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുകയും അവിടെചെന്ന് തന്റെ പുതിയ ചിത്രത്തിലെ ലുക്കില്‍ മുടി വെട്ടിത്തരാന്‍ ബാര്‍ബറോട് ആവശ്യപ്പെടുകയുമായിരുന്നു താരം . വരുണ്‍ ധവാന്‍ തന്നെയാണ് ഈ വീഡിയോ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications











