»   » തൃഷയുടെ ആദ്യ 'വരന്‍' വരുണ്‍ വിവാഹിതയാകുന്നു, പുതിയ വധു കുറഞ്ഞ പുള്ളിയല്ല!!

തൃഷയുടെ ആദ്യ 'വരന്‍' വരുണ്‍ വിവാഹിതയാകുന്നു, പുതിയ വധു കുറഞ്ഞ പുള്ളിയല്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

തൃഷ കൃഷ്ണന്റെ ആദ്യ വരന്‍ വിവാഹിതനാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായുള്ള വരുണ്‍ മനിയന്‍ വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്തകള്‍ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഒക്ടോബറില്‍ വിവാഹമുണ്ടാവും.

പ്രശസ്ത രാഷ്ട്രീയക്കാരനായ കെപി കന്തസാമിയുടെ കൊച്ചുമകളും, കെപികെ കുമരന്റെ മകളുമായ കനിഖ കുമരനാണ് വധു. ഫാഷന്‍ ഡിസൈനറായ കനിഖയും വരുണും മാസങ്ങളായി പ്രണയത്തിലായിരുന്നു.

 trisha

പ്രണയത്തില്‍ ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. അതോടെ ആ പ്രണയം ഒക്ടോബറില്‍ വിവാഹത്തിലേക്ക് മാറുന്നു. വളരെ സ്വകാര്യമായൊരു വിവാഹ ചടങ്ങ് നടത്താനാണ് വീട്ടുകാരുടെ തീരുമാനം.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് തൃഷയും വരുണും വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും തൃഷ പിന്മാറി. ഇതിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. വിവാഹത്തോട് ഇപ്പോള്‍ താത്പര്യമില്ല എന്നാണ് 32 കാരിയായ തൃഷയുടെ പ്രതികരണം.

English summary
Realty tycoon and producer Varun Manian is all set to tie the knot with Kanikha Kumaran, granddaughter of politician KP Kandasamy and daughter of politician KPK Kumaran.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam