മലയാളത്തിന് 'രസം' പകരാന്‍ ഒരു പുതുമുഖ നായിക കൂടെ

By Aswathi

രസം പകര്‍ന്ന് ഒരു പുതുമുനായിക കൂടെ മലയളത്തില്‍. ഇന്ദ്രജിത്തും മോഹന്‍ലാലും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന രംസം എന്ന ചിത്രത്തിലൂടെയാണ് വരുണ ഷെട്ടിയെന്ന മംഗലാപുരത്തുകാരി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് വരുണയുടെ തുടക്കം.

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയി തന്നെയാണ് എത്തുന്നത്. പാചക കലയുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെട്ട ഉണ്ണി കൃഷ്ണന്‍ നമ്പൂതിരിയായി ഇന്ദ്രജിത്തും അവതരിക്കുന്നു. ദേവന്‍ അവതരിപ്പിക്കുന്ന ആര്‍ ജെ മേനോന്‍ എന്ന കഥാപാത്രത്തിന്റെ മകളായാണ് വരുണ എത്തുന്നത്. ജാനകി എന്നാണ് കഥാപാത്രത്തിന്‍രെ പേര്.

Varuna Shetty

മകള്‍ ജാനകിയുടെ വിവാഹത്തിന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സദ്യയൊരുക്കണമെന്ന് വ്യവസായി കൂടെയായ ആര്‍ ജെ മേനോന്‍ ആഗ്രഹിക്കുന്നു. ഇതിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ കൂട്ടു പിടിച്ച് അദ്ദേഹം ഉണ്ണികൃഷ്ണ മേനോനെ ഗള്‍ഫിലേക്ക് ക്ഷണിക്കുന്നു. പിന്നീടുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഥയ്ക്ക് വഴിത്തിരിവുണ്ടാക്കുന്നത്. ദുബായിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മാതൃഭാഷയായ തുളുവില്‍ നീറല്‍ എന്ന സിനിമയിലൂടെയാണ് വരുണ വെള്ളിത്തിരയിലെത്തുന്നത്. സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള വരുണ ശങ്കര്‍ സംവിധാനം ചെയ്ത മണല്‍ നഗരം എന്ന തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X