നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം! ക്യാബ് ഡ്രൈവര്‍ അപമാനിച്ചുവെന്ന് വസുന്ധരാ ദാസിന്റെ പരാതി!
അഭിനേത്രിയായി മാത്രമല്ല ഗായികയായും തിളങ്ങി നിന്ന താരമാണ് വസുന്ധരാ ദാസ്. രാവണപ്രഭു എന്ന ഒരൊറ്റ സിനിമ മതി മലയാളികള്‍ക്ക് ഈ അഭിനേത്രിയെ ഓര്‍ക്കാന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ജാനകി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി ചിത്രമായ വജ്രത്തിലും താരം അഭിനയിച്ചിരുന്നു. ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ആലാപനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയിരുന്നു. പത്ത് വര്‍ഷത്തിലേറെയായി താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിട്ട്. താരത്തെ ക്യാബ് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ചതായുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബെഗളുരുവിലെ മല്ലേശ്വരം പോലീസ് സ്‌റ്റേഷനില്‍ താരം ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വസുന്ധരാ ദാസിന്റെ പരാതിയില്‍ പറയുന്നു. മല്ലേശ്വരം മര്‍ഗോസ റോഡില്‍ വെച്ചായിരുന്നു സംഭവം. നടി നിയമം തെറ്റിച്ച് ട്രാഫിക് സിഗ്നലില്‍ തന്റെ വണ്ടിയുടെ വഴി മുടക്കിയെന്നാരോപിച്ചാണ് ക്യാബ് ഡ്രൈവര്‍ താരത്തെ അപമാനിച്ചത്. കാറില്‍ പോവുകയായിരുന്ന തന്നെ മറ്റൊരു സിഗ്നലില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയാണ് ഡ്രൈവര്‍ അധിക്ഷേപിച്ച് സംസാരിച്ചതെന്ന് താരം പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കുന്നതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് . മല്ലേശ്വരം പോലീസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയനായ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കമല്‍ഹസന്‍ ചിത്രമായ ഹേറാമിലൂടെയായിരുന്നു വസുന്ധരാദാസ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയില്‍ സജീവമല്ലെങ്കിലും താരവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയില്‍ ആരാധകരും അസ്വസ്ഥരാണ്.


Click it and Unblock the Notifications











