ഗ്ലാമര്‍ റോളില്‍ വസുന്ധര വീണ്ടും മലയാളത്തില്‍
മുതല്‍വനിലെ ഷക്കലക്ക ബേബി എന്ന് തുടങ്ങുന്ന ഗാനത്തോടെ സംഗീതപ്രേമികളുടെ മനസില്‍ കൂടുകെട്ടിയ വസുന്ധരയ്‌ക്ക് അഭിനയ രംഗത്ത് അനുകൂലമായത് തന്റെ മാദക ശരീരമായിരുന്നു.
ഒരു പിടി തമിഴ് ചിത്രങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ലാലിന്റെ നായികയായി രാവണ പ്രഭുവിലൂടെ നല്ലൊരു തുടക്കവും ഈ താരത്തിന് ലഭിച്ചു. പിന്നീട് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ വജ്രത്തിലും തരക്കേടില്ലാത്ത വേഷമായിരുന്നു ഈ താരത്തിന്.
ഇപ്പോള്‍ ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം വസുന്ധര വീണ്ടും മലയാളത്തിലെക്കെത്തുന്ന ചിത്രമാണ് നിസാര്‍ സംവിധാനം ചെയ്യുന്ന ബോസ്.
സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായ ബോസിനെ അവതരിപ്പിയ്‌ക്കുന്നത്.
ഒരു ഗുണ്ടയുടെ ജീവിതത്തിലേക്ക് ഒരു സിനിമാ താരം കടന്നു വരുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിയ്‌ക്കുന്നത്. സിനിമാ താരമായ പൂജ എന്ന കഥാപാത്രമാണ് വസുന്ധര അവതരിപ്പിയ്‌ക്കുന്നത്.


Click it and Unblock the Notifications