നാക്കെടുത്താല്‍ തെറി പറയുന്ന അമ്മമാരുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മലയാള സിനിമയിലേക്ക് സ്വാഗതം!
മലയാള സിനിമ അടിമുടി മാറികൊണ്ടിരിക്കുകയാണ്. സിനിമയുടെ കഥയിലും ആവിഷ്‌ക്കാര രീതിയിലും, കഥ പറച്ചിലിലും അങ്ങനെ അങ്ങനെ സിനിമയിടെ എല്ലാ മേഖലയിലും മാറ്റങ്ങളാണ്. പണ്ടൊക്കെ ഒരു സിനിമയിലേക്ക് അഭിനേതാക്കളെ തേടികൊണ്ട് പത്ര പരസ്യമായിരുന്നു കൊടുത്തിരുന്നത്. എന്നാല്‍ സിനിമയിലെ വളര്‍ച്ചക്കൊപ്പം കാസ്റ്റിങ്ങ് കോളിലും മാറ്റം സംഭവിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്ന കാസ്റ്റിങ്ങ് കോളുകളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാനാണ് അണിയറപ്രവര്‍ത്തര്‍ ശ്രമിക്കുക. അത്തരത്തിലാണ് വായില്ലാക്കുന്നിലെ അപ്പന്‍ എന്ന പുതിയ സിനിമയുടെ കാസ്റ്റിങ്ങ് കോളും. നല്ല മുഖവും നാക്കെടുത്താാല്‍ തെറിയും വിളിക്കുന്ന അമ്മമാര്‍ എന്ന ഈ വരികള്‍ തന്നെയാണ് ആ ചിത്രത്തിന്റെ കാസ്റ്റിങ്ങ് കോള്‍ വായിച്ച എല്ലാവരും ശ്രദ്ധിച്ചിരിക്കുക..

മഹേഷിന്റെ പ്രതികാരം, ഒരു മെക്‌സിക്കന്‍ ആപാരത,ക്യൂബന്‍ കോളനി ഫെയിം ജിനോ ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വായില്ലാക്കുന്നിലെ അപ്പന്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ 'കമോണ്‍ഡ്രോ മഹേഷേ' എന്ന ഒരെറ്റ ഡയലോഗിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപെട്ട ജിനോ ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മെക്‌സിക്കന്‍ അപാരതയുടെ സംവിധായകന്‍ ടോം ഇമ്മട്ടി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. കൂടാതെ ഗ്യാങ്ങ്‌സ് ഓഫ് മഹാരാജാസിലെ വിദ്യാര്‍ത്ഥികളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











