twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ അപമാനം വേദനാജനകം! ആളൊരുക്കത്തിന് മേളയില്‍ നിന്നും അവഗണന! വേദനയോടെ സംവിധായകന്‍ പറയുന്നു!

    |

    പോയവര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ ഏറെ സന്തോഷിച്ചിരുന്നു. വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ ഇന്ദ്രന്‍സിനായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. യുവതാരങ്ങള്‍ക്കൊപ്പമായിരുന്നു അദ്ദേഹവും മത്സരിച്ചത്. ആരായിരിക്കും ഇത്തവണത്തെ മികച്ച നടനെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറുമ്പോഴും അത് ഇന്ദ്രന്‍സിനായിരിക്കുമെന്ന് അധികമാരും കരുതിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിലൂടെ പപ്പു പിഷാരടിയിലൂടെയാണ് താരത്തിന് ഈ പുരസ്‌കാരം ലഭിച്ചത്.

    8000 ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ മമ്മൂട്ടി! കാണാനെത്തിയ വൈശാഖ് ഞെട്ടി! ആ കാഴ്ച ഇങ്ങനെ! കാണൂ!8000 ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ മമ്മൂട്ടി! കാണാനെത്തിയ വൈശാഖ് ഞെട്ടി! ആ കാഴ്ച ഇങ്ങനെ! കാണൂ!

    ഹാസ്യ താരമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഇന്ദ്രന്‍സിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ആളൊരുക്കം. ഈ സിനിമയിലൂടെ നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിനെ തേടിയെത്തിയത്. മകനെത്തേടിയിറങ്ങുന്ന പപ്പു പിഷാരടിയുടെ ആത്മ സംഘര്‍ഷങ്ങള്‍ അന്തസത്ത ചോരാതെ അവതരിപ്പിച്ചിരുന്നു ഈ താരം. സംസ്ഥാന അവാര്‍ഡില്‍ മാത്രമല്ല ദേശീയ പുരസ്‌കാരത്തിലും തിളങ്ങി നിന്നിരുന്നു ഈ ചിത്രം. കാര്യങ്ങളിങ്ങനൊക്കെയാണെങ്കിലും രാജ്യാന്തര ചലച്ചിത്ര മേള ഇതൊന്നും അറിയാത്ത തരത്തിലാണ് പെരുമാറുന്നതെന്ന് സംവിധായകന്‍ പറയുന്നു. നേരത്തെ നിരവധി പുരസ്‌കാരങ്ങളും സമ്മാനങ്ങളും പ്രശംസയുമൊക്കെ വാരിക്കൂട്ടിയ ഇന്ദ്രന്‍സേട്ടന്‍ അപമാനിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടി? അദ്ദേഹത്തോട് ചോദിക്കണം! മോഹന്‍ലാലിനെ സമ്മര്‍ദ്ദത്തിലാക്കരുത്!ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടി? അദ്ദേഹത്തോട് ചോദിക്കണം! മോഹന്‍ലാലിനെ സമ്മര്‍ദ്ദത്തിലാക്കരുത്!

     ആളൊരുക്കത്തെ അവഗണിച്ചു

    ആളൊരുക്കത്തെ അവഗണിച്ചു

    ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീർക്കും? ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച,ഇന്ദ്രൻസേട്ടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം
    നമ്മുടെ സ്വന്തം ചലച്ചിത്ര മേളയിൽ നിന്ന് അവർ ഒഴിവാക്കിയിരിക്കുന്നുവെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

    വലിയൊരു സ്വപ്നമായിരുന്നു

    വലിയൊരു സ്വപ്നമായിരുന്നു

    ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ കേരളാ ഫിലിം ക്രിട്ടിക്സ് (4 വിഭാഗങ്ങളിൽ),പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡ് (8 വിഭാഗങ്ങളിൽ), അടൂർഭാസി പുരസ്‌കാരം (2 വിഭാഗങ്ങളിൽ),വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്‌റ്റിവലുകളിലെ പ്രദർശനം- എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങൾക്ക് IFFK.വലിയൊരു സ്വപ്നമായിരുന്നു !!

    എല്ലാവരും പറഞ്ഞിരുന്നു

    എല്ലാവരും പറഞ്ഞിരുന്നു

    ആളൊരുക്കം കാണാനാവസരം കിട്ടിയവർ -ഗുരുതുല്യരായ സംവിധായകർ പോലും- പറഞ്ഞത് ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കിൽ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ അവസരം കിട്ടുമെന്നാണ് . ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതർക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉൾപ്പെടുത്താനാനാവാത്ത അത്ര
    മോശം സിനിമയായിരുന്നോ ഇത് ?

     ഒഴിവാക്കിയതിന് പിന്നിലെ കാരണം?

    ഒഴിവാക്കിയതിന് പിന്നിലെ കാരണം?

    ''ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?''- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാർഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ? ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം IFFK പ്രേക്ഷകരെങ്കിലും കാണണ്ടേ ?

    അന്നത്തേക്കാള്‍ വേദന

    അന്നത്തേക്കാള്‍ വേദന

    ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്.ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു!
    എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു!
    സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!

    തിരുത്തുമോ?

    തിരുത്തുമോ?

    കഴിഞ്ഞ തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയത് പോലെ വിചിത്രമായ ഈ തീരുമാനം അവർ തിരുത്തുമോ ?
    അറിയില്ല..ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ...അവർ തിരുത്തിയിരുന്നെങ്കിൽ..

    English summary
    Aalorukkam rejected from IFFK, Do you know why, see the post.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X